2019 ജൂലൈയിൽ ബാന്ദ്രയിലെ വീട്ടിൽ വെച്ച് ഇയാൾ യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും പിന്നീട് ഒന്നിലധികം തവണ ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്നും പരാതിയിലുള്ളതായി പോലീസ് പറയുന്നു.
സങ്കീര്‍ണ്ണമായ ജീവിത സാഹചര്യങ്ങള്‍ തരണം ചെയ്യാന്‍ ഇന്ന് പണം ആവശ്യമാണ്. അതിന് കൃത്യമായ ശമ്പളമുള്ള ജോലിയും വേണം. എന്നാല്‍, പലപ്പോഴും ഈ സാഹചര്യത്തെ മേലധികാരികളോ സഹപ്രവര്‍ത്തകരോ ചൂഷണം ചെയ്യുന്നുവെന്നത് സംബന്ധിച്ച പരാതികളും ഉയരുന്നു. ഇരയുടെ സാമൂഹിക - ജീവിത സാഹചര്യങ്ങള്‍ മൂലം ഇത്തരം കാര്യങ്ങള്‍ പലപ്പോഴും പുറത്ത് വരാറില്ലെന്നാതാണ് യാഥാര്‍ത്ഥ്യം. ഒടുവില്‍ ധൈര്യസമേതം ഇത്തരം വിവരങ്ങള്‍ ഇര വെളിപ്പെടുത്തുമ്പോള്‍ 'ഇതുവരെ എവിടെയായിരുന്നു' എന്ന ചോദ്യമായിരിക്കും പൊതുസമൂഹത്തില്‍ നിന്നുമുണ്ടാവുക. ഇത്തരമൊരു സാഹചര്യത്തിലൂടെയാണ് ഒരു മെക്സിക്കന്‍ യുവതി കടന്ന് പോകുന്നത്.
ആ പഴയ 'പഞ്ചി'ന് മൂന്ന് കോടി രൂപ നഷ്ടപരിഹാരം വേണം; ഇടിക്കൂട്ടിലെ ഇതിഹാസത്തിന് പൂട്ട് വീഴുമോ ?
undefined
സംഭവം നടന്നത് മുംബെയില്‍. മുംബൈയില്‍ ഡിജെ (ഡിസ്‌ക് ജോക്കി) ജോലി ചെയ്യുകയായിരുന്ന മെക്സിക്കന്‍ യുവതിയെ അവരുടെ മാനേജര്‍ പീഡിപ്പിച്ചത് നാല് വര്‍ഷത്തോളം. അതും 'സഹകരിച്ചില്ലെങ്കില്‍ ജോലി കളയും' എന്ന ഭീക്ഷണിയുടെ പേരില്‍. കഴിഞ്ഞ ആഴ്ച യുവതി നല്‍കിയ പരാതിയുടെ പേരില്‍ ഒടുവില്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. 2019 മുതൽ ഇയാള്‍ യുവതിയെ ഇത്തരത്തില്‍ ബ്ലാക്ക് മെയില്‍ ചെയ്യുകയായിരുന്നെന്ന് മുംബൈ പോലീസ് പറയുന്നു. 2017 -ൽ സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് താൻ പ്രതിയെ പരിചയപ്പെട്ടതെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. 2019 ജൂലൈയിൽ ബാന്ദ്രയിലെ വീട്ടിൽ വെച്ച് ഇയാൾ യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും പിന്നീട് ഒന്നിലധികം തവണ ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്നും പരാതിയിലുള്ളതായി പോലീസ് പറയുന്നു.
'ആരും എന്നോടൊപ്പം കളിക്കുന്നില്ല'; നാല് വയസുകാരന്‍റെ ഏകാന്തതയില്‍ 'പൊള്ളി' സോഷ്യല്‍ മീഡിയ !
സഹകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ പുതിയ വര്‍ക്കുകള്‍ ഏറ്റെടുക്കാതെ ജോലിയില്‍ നിന്ന് പുറത്താക്കുമെന്നായിരുന്നു ഇയാളുടെ ഭീഷണി. ഒപ്പം ചില സ്വകാര്യ ചിത്രങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയും ഇയാള്‍ തന്നെ നിരന്തരം ബലാത്സംഗം ചെയ്യാറുണ്ടെന്ന് യുവതി പരാതിയില്‍ പറയുന്നു. ലൈംഗിക ചുവയുള്ള ചിത്രങ്ങള്‍ അയച്ച് തരുന്നതും പ്രതിയുടെ വിനോദമായിരുന്നെന്നും യുവതി പരാതിയില്‍ പറയുന്നു. 2020-ൽ പ്രതി മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചിട്ടും അയാൾ തന്നെ പീഡിപ്പിക്കുന്നത് തുടര്‍ന്നു. യുവതിയുടെ പരാതിയില്‍ പ്രതിയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരം (ഐപിസി) 376, 377, 354, 506 എന്നീ വകുപ്പുകള്‍ ഉള്‍പ്പെടുത്തി ഇയാള്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തെന്നും പരാതിയില്‍ കൂടുതല്‍ തെളിവ് ശേഖരിച്ച് കൊണ്ടുള്ള അന്വേഷണം നടക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ആ പഴയ 'പഞ്ചി'ന് മൂന്ന് കോടി രൂപ നഷ്ടപരിഹാരം വേണം; ഇടിക്കൂട്ടിലെ ഇതിഹാസത്തിന് പൂട്ട് വീഴുമോ ?