Feb 6, 2019, 9:23 PM IST
ദേവസ്വം ബോര്‍ഡും സര്‍ക്കാറും സ്വന്തം ഇഷ്ടപ്രകാരമല്ല തീരുമാനങ്ങള്‍ എടുക്കുന്നതെന്നും അമ്പലത്തില്‍ പോകുന്നവര്‍ക്ക് ഇത്ര ഔണ്‍സ് വിശ്വാസമുണ്ടെന്ന് തീരുമാനിക്കാന്‍ ഭക്തരെന്ന് പറയുന്നവര്‍ക്ക് ആരാണ് അധികാരം നല്‍കിയതെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം ആനത്തലവട്ടം ആനന്ദന്‍. ഓരോരുത്തരുടെയും വിശ്വാസമാണോ നിയമമാണോ നടപ്പാക്കേണ്ടതെന്ന് വക്കീലന്മാര്‍ക്കെങ്കിലും മനസിലാകേണ്ടേ എന്നും അദ്ദേഹം ന്യൂസ് അവറില്‍ ചോദിച്ചു.