പാലക്കാട്ടെ 18 ബിജെപി കൗൺസിലർമാരെയും സ്വാഗതം ചെയ്ത് കോൺഗ്രസ്; നഗരസഭാ അധ്യക്ഷക്കും സ്വാഗതമെന്ന് വികെ ശ്രീകണ്ഠൻ

By Web Team  |  First Published Nov 25, 2024, 6:00 PM IST

പാലക്കാട് നഗരസഭയിലെ അതൃപ്തരായ 18 ബിജെപി കൗണ്‍സിലര്‍മാരെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്. നഗരസഭാധ്യക്ഷയെ അടക്കം കോൺഗ്രസ് സ്വാഗതം ചെയ്യുകയാണെന്ന് വികെ ശ്രീകണ്ഠൻ എംപി


പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ തോല്‍വിക്ക് പിന്നാലെയുണ്ടായ പൊട്ടിത്തെറിയ്ക്കിടെ നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍മാരെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്. ബിജെപി നേതൃത്വവുമായി പിണങ്ങി നിൽക്കുന്ന പാലക്കാട്ടെ ബിജെപിയുടെ 18 കൗണ്‍സിലര്‍മാരെയും കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്യുകയാണെന്ന് ഡിസിസി പ്രസിഡന്‍റ് എ തങ്കപ്പനും വികെ ശ്രീകണ്ഠൻ എംപിയും വ്യക്തമാക്കി.

കോണ്‍ഗ്രസ് ആശയങ്ങള്‍ അംഗീകരിക്കാൻ തയ്യാറായാൽ സ്വീകരിക്കുമെന്നും അവര്‍ നിലപാട് വ്യക്തമാക്കിയാൽ കോണ്‍ഗ്രസ് ചര്‍ച്ച നടത്തുമെന്നും എ തങ്കപ്പൻ പറഞ്ഞു. അതൃപ്തരായ മുഴുവൻ കൗൺസിലർമാർക്കും സ്വാഗതമെന്നും നഗരസഭാധ്യക്ഷയെ അടക്കം കോൺഗ്രസ് സ്വാഗതം ചെയ്യുകയാണെന്നും ജനപ്രതിനിധികൾക്ക് ബി ജെ പിയിൽ തുടരാൻ കഴിയാത്ത സാഹചര്യമാണെന്നും വികെ ശ്രീകണ്ഠൻ എംപി പറഞ്ഞു.

Latest Videos

undefined

പാലക്കാട്ടെ തെരഞ്ഞെടുപ്പ് വിജയത്തിൽ കോണ്‍ഗ്രസ് നൽകിയ ലഡ്ഡു സന്തോഷത്തോട നഗരസഭാധ്യക്ഷ കഴിച്ചു. സി കൃഷ്ണകുമാറിനെതിരായ സാമ്പത്തിക ആരോപണം അതീവ ഗുരുതരമാണ്. തമിഴ്നാട്ടിലെ ബ്ലേഡ് കമ്പനിയെ കുറിച്ച് അന്വേഷിക്കണം. സന്ദീപ് വാര്യർക്ക് പിന്നാലെ ഇനിയും നേതാക്കൾ വരുമെന്നും വി.കെ ശ്രീകണ്ഠൻ എംപി പറഞ്ഞു.

പാലക്കാട് തോൽവിക്ക് കാരണം 18 കൗൺസിലർമാരാണെന്ന് സുരേന്ദ്ര പക്ഷം പരാതിപ്പെട്ടെന്നവാർത്ത ഏഷ്യാനെറ്റ് ന്യൂസ് പുറത്തു വിട്ടതിന് പിന്നാലെയാണ് ബിജെപി കൗണ്‍സിലര്‍മാര്‍ പരസ്യമായി ബിജെപി നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്. പ്രഭാരി പി. രഘുനാഥിനും കെ.സുരേന്ദ്രനുമെതിരെ ആഞ്ഞടിച്ച് ദേശീയ കൗൺസിൽ അംഗം എൻ ശിവരാജൻ രംഗത്തെത്തിയിരുന്നു . സ്ഥാനാർത്ഥി നിർണയത്തിലെ പാളിച്ച യാണ് തോൽവിയ്ക്ക് കാരണമെന്ന് നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരനും തിരിച്ചടിച്ചു. നടപടിയുമായി മുന്നോട്ടു പോകാനാണ് നേതൃത്വത്തിന്‍റെ തീരുമാനമെങ്കിൽ കൂട്ടരാജി യിലേക്ക് പോകാനാണ് കൗൺസിലർമാരുടെ നീക്കം . അതേസമയം,  കൗൺസിലർമാർക്ക് മറുപടിയുമായി സ്ഥാനാർത്ഥി സി. കൃഷ്ണകുമാറും രഘുനാഥും രംഗത്തെത്തി.

പാലക്കാട്ടെ കനത്ത തോൽവിയുടെ ഉത്തരവാദിത്വം നഗരസഭയിലെ 18 കൗൺസിലർമാരുടെ തലയിൽ കെട്ടിവെക്കാനുള്ള സുരേന്ദൻ പക്ഷത്തിന്‍റെ നീക്കമാണ് ശിവരാജൻ ഉൾപ്പെടെയുള്ളവരെ പ്രകോപിപ്പിച്ചത്. സ്വന്തം ബൂത്തിൽ പോലും സ്ഥാനാർത്ഥിയ്ക്ക് വോട്ട് കുറഞ്ഞതിന് കൗൺസിലർമാർ എന്തു പിഴച്ചു വെന്നാണ് ചോദ്യം . സി. കൃഷ്ണകുമാരുടെ ആസ്തി വെളിപ്പെടുതണമെന വെല്ലുവിളിയും എൻ. ശിവരാജൻ ഉയർത്തുന്നു. നഗരസഭ ഭരണത്തിലെ പാളിച്ചകൾ അല്ല സ്ഥാനാർത്ഥി നിർണയം പാളിയതാണ് തോൽവിക്ക് കാരണമെന്നാണ് നഗരസഭ ചെയർപേഴ്സന്‍റെ വിശദീകരണം.

അതേസമയം, ആരോപണങ്ങളെല്ലാം സി കൃഷ്ണകുമാര്‍ നിഷേധിച്ചു. നഗരസഭയിൽ ഒന്നര ശതമാനം വോട്ടേ കുറഞ്ഞിട്ടുള്ളുവെന്നും ശിവരാജന്‍റെ വിമർശനങ്ങൾക്ക് മറുപടിയില്ലെന്നുമായിരുന്നു പി രഘുനാഥിന്‍റെ പ്രതികരണം. ബി.ജെ.പി പരാജയം കൗൺസിലർമാരുടെ തലയിൽ കെട്ടിവയ്ക്കാനുള്ള നീക്കത്തിൽ അതൃപ്തി പുകയുകയാണ്. നഗരസഭയെ പഴിക്കുന്ന നില വന്നാൽ കുട്ടരാജി ഉണ്ടായേക്കും. രാജി ഭീഷണി ഉയർത്തി തങ്ങൾക്കെതിരായ നീക്കത്തെ ചെറുക്കാനാണ് ഒരു വിഭാഗം കൗൺസിലർമാരുടെ നീക്കം.

ഒരു മുഴം മുന്നേയുള്ള 'രാജി സന്നദ്ധത' ഏറ്റു, സുരേന്ദ്രൻ തുടരുമെന്ന് കേന്ദ്രം; പിന്നാലെ മുരളിധരന് 'കുത്ത്'

'അങ്ങാടിയിൽ തോറ്റാൽ അമ്മയോട് എന്ന മട്ട് നല്ലതല്ല'; പാളിയത് സ്ഥാനാർത്ഥി നിർണയത്തിലെന്ന് പാലക്കാട് നഗരസഭ അധ്യക്ഷ

 

click me!