ഇന്‍സ്റ്റഗ്രാമിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്
ബാലതാരമായി സിനിമകളും സീരിയലും ചെയ്ത് ശ്രദ്ധനേടിയ അഭിനേത്രിയാണ് കീർത്തന അനിൽ. മുതിർന്നപ്പോൾ ചേച്ചിയും നടിയുമായ ഗോപികയ്ക്കൊപ്പവും കീർത്തന സീരിയലുകൾ ചെയ്തു. ഇപ്പോൾ ജോലിയുമായി തിരക്കിലായ കീർത്തന അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ്. എംടെക്ക് പൂർത്തിയാക്കിയ കീർത്തന പങ്കുവെക്കുന്ന റീലുകളും ചിത്രങ്ങളുമെല്ലാം അതിവേഗത്തിൽ ശ്രദ്ധിക്കപ്പെടാറുണ്ട്.
ചേച്ചി ഗോപികയ്ക്ക് ഒപ്പം എപ്പോഴും നിഴൽ പോലെ കീർത്തന ഉണ്ട്. എല്ലാ ട്രിപ്പിലും ലൊക്കേഷനിലും ഗോപികയും കീർത്തനയും ഒരുമിച്ചാണ് ഉണ്ടാവാറ്. ബെംഗളൂരുവിലേക്കുള്ള ഗേൾസ് ട്രിപ്പ് അവസാനിച്ച് ദിവസങ്ങൾക്കുള്ളിൽ ഗോവ ട്രിപ്പ് ആരംഭിച്ചിരിക്കുകയാണ് കീർത്തനയും ടീമും. പതിവ് പോലെ കൂടെ ഗോപികയും ഷഫ്നയും സജിനുമുണ്ട്. സാന്ത്വനം സീരിയൽ മുതൽ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് ഇവരെല്ലാം. ഇത്തവണ ഗേൾസിനൊപ്പം സജിനും കൂടിയിരിക്കുകയാണ്. ഗോവ ബീച്ചിൽ നിന്നുള്ള വീഡിയോയാണ് കീർത്തന പങ്കുവച്ചിരിക്കുന്നത്. ഫുൾ ട്രിപ്പിലാണല്ലോ എന്നാണ് ആരാധകർ ചോദിക്കുന്നത്.
ഗോപിക ഇപ്പോഴും സീരിയലിൽ സജീവമാണ്. സാന്ത്വനത്തിലെ നായികാ വേഷമാണ് ഗോപിക ഒടുവിലായി ചെയ്തത്. അതേസമയം കുറച്ച് നാളുകൾക്ക് മുമ്പ് ബാലതാരമായിരിക്കെ കീർത്തന ചെയ്ത മാംഗല്യം എന്ന സീരിയലിലെ സീനുകൾ വലിയ രീതിയിൽ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. ഒന്നാം ക്ലാസിൽ പഠിക്കുന്ന സമയത്താണ് കീർത്തന മാംഗല്യത്തിൽ റാണിമോളായി അഭിനയിച്ചത്. അസാധ്യ പ്രകടനമാണ് കൊച്ചു വില്ലത്തിയായി മാംഗല്യം സീരിയലിൽ കീർത്തന കാഴ്ചവെച്ചത്. പലരും കീർത്തന അവതരിപ്പിച്ച റാണിമോളുടെ ഡയലോഗുകളും അഭിനയവും റീൽസാക്കി ചെയ്ത് ട്രെന്റിംഗില്‍ എത്തിച്ചിട്ടുമുണ്ട്.
കീർത്തനയുടെ അച്ഛൻ അനിൽ മക്കളുടെ സീരിയലുകളുടെയും മറ്റും വീഡിയോകൾ നശിച്ച് പോകാതിരിക്കാനും വല്ലപ്പോഴും എടുത്ത് കാണാനുമായി യുട്യൂബ് ചാനലുണ്ടാക്കി അതിൽ സൂക്ഷിച്ച് വെച്ചിരുന്നു. അവിടെ നിന്നാണ് കീർത്തനയുടെയും ഗോപികയുടെയും ആരാധകർ വീഡിയോ കുത്തിപ്പൊക്കി വൈറലാക്കിയത്.