May 6, 2020, 9:45 PM IST
പ്രവാസികള്‍ മടങ്ങിയെത്തുമ്പോള്‍ ക്വാറന്റൈന്‍ കാലയളവ് സംസ്ഥാന സര്‍ക്കാര്‍ ഏഴ് ദിവസമാക്കി കുറച്ചതിലെ ശാസ്ത്രീയത മനസ്സിലാകുന്നില്ലെന്ന് ബിജെപി നേതാവ് ജോര്‍ജ് കുര്യന്‍. അതേസമയം 14 ദിവസത്തെ ക്വാറന്റൈനില്‍ വെള്ളം ചേര്‍ത്തിട്ടില്ലെന്നും തെറ്റിദ്ധരിപ്പിക്കരുതെന്നും മന്ത്രി വിഎസ് സുനില്‍കുമാര്‍ മറുപടി നല്‍കി. ബാക്കി ഏഴ് ദിവസം ഹോം ക്വാറന്റൈനിലാക്കുമെന്നും അവര്‍ നിരീക്ഷണത്തില്‍ തന്നെ തുടരുമെന്നും മന്ത്രി ന്യൂസ് അവറില്‍ പറഞ്ഞു.