313-2ല്‍ നിന്ന് 321-5ലേക്ക് ഇന്ത്യ വീണെങ്കിലും കോലിയും സുന്ദറും പിടിച്ചു നിന്നതോടെ ഇന്ത്യൻ ലീഡ് 400 കടന്നു.
പെര്‍ത്ത്: ഓസ്ട്രേലിയക്കെതിരായ പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ കൂറ്റന്‍ ലീഡിലേക്ക്. വിക്കറ്റ് നഷ്ടമില്ലാതെ 172 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ക്രിസീലിറങ്ങിയ ഇന്ത്യ ചായക്ക് പിരിയുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 359 റണ്‍സെടുത്തിടുണ്ട്. 40 റണ്‍സോടെ വിരാട് കോലിയും 14 റണ്‍സമായി വാഷിംഗ്ടണ്‍ സുന്ദറും ക്രീസില്‍. അഞ്ച് വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യക്കിപ്പോള്‍ 405 റണ്‍സിന്‍റെ ആകെ ലീഡുണ്ട്. കെ എല്‍ രാഹുല്‍, ദേവ്ദത്ത് പടിക്കല്‍, യശസ്വി ജയ്സ്വാള്‍, റിഷഭ് പന്ത്, ധ്രുവ് ജുറെല്‍ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.
ആദ്യ സെഷനില്‍ 77 റണ്‍സെടുത്ത കെ എല്‍ രാഹുലിന്‍റെ മാത്രം വിക്കറ്റ് നഷ്ടമായ ഇന്ത്യക്ക് രണ്ടാം സെഷനിലെ ആദ്യ പന്തില്‍ തന്നെ മലയാളി താരം ദേവ്ദത്ത് പടിക്കലിനെ(25) നഷ്ടമായിരുന്നു. ജോഷ് ഹേസല്‍വുഡാണ് പടിക്കലിന സ്ലിപ്പില്‍ സ്റ്റീവ് സ്മിത്തിന്‍റെ കൈകളിലെത്തിച്ചത്. വിരാ് കോലിയും യശസ്വി ജയ്സ്വാളും ചേര്‍ന്ന് ഇന്ത്യയെ 300 കടത്തിയതിന് പിന്നാലെ 161 റണ്‍സെടുത്ത ജയ്സ്വാളിനെ മിച്ചല്‍ മാര്‍ഷ് പുറത്താക്കി.
THE SHOT OF THE KING. 🥶
- Virat Kohli smashed Starc for a six. 🤯 pic.twitter.com/nyNAbgRAAs
പിന്നീട് ഇന്ത്യക്ക് എട്ട് റണ്‍സ് കൂടി എടുക്കുന്നതിനിടെ റിഷഭ് പന്തിന്‍റെയും ധ്രുവ് ജുറെലിന്‍റെയും വിക്കറ്റുകള്‍ നഷ്ടമായി. നാലു പന്തില്‍ ഒരു റണ്ണെടുത്ത റിഷഭ് പന്തിനെ ലിയോണിന്‍റെ പന്തില്‍ അലക്സ് ക്യാരി സ്റ്റംപ് ചെയ്തപ്പോള്‍ ആറ് പന്തില്‍ ഒരു റണ്ണെടുത്ത ജുറെലിനെ ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് വിക്കറ്റിന് മുന്നില്‍ കുടുക്കി. ഇതോടെ 313-2ല്‍ നിന്ന് 321-5ലേക്ക് ഇന്ത്യ വീണെങ്കിലും കോലിയും സുന്ദറും പിടിച്ചു നിന്നതോടെ ഇന്ത്യൻ ലീഡ് 400 കടന്നു. 74 പന്തില്‍ രണ്ട് ഫോറും ഒരു സിക്സും പറത്തിയാണ് കോലി 40 റണ്‍സടിച്ചത്. നേരത്തെ ആദ്യ സെഷനില്‍ 201 റണ്‍സിന്‍റെ ഓപ്പണിംഗ് കൂട്ടുകെട്ടിനൊടുവില്‍ കെ എല്‍ രാഹുലിനെ പുറത്താക്കിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഓസീസിന് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. ഓസ്ട്രേലിയക്കായി സ്റ്റാര്‍ക്കും കമിന്‍സും മാര്‍ഷും ഹേസല്‍വുഡും ലിയോണും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ഒരൊറ്റ സെഞ്ചുറി, ഒരുപിടി റെക്കോര്‍ഡുകള്‍; ഇതിഹാസങ്ങള്‍ക്കൊപ്പം ഇനി യശസ്വി ജയ്‌സ്വാളും
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക