Nov 2, 2020, 7:51 AM IST
കൊവിഡ് പശ്ചാത്തലത്തില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നീട്ടിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് പിസി ജോര്‍ജ് എംഎല്‍എ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തെരഞ്ഞെടുപ്പിന് വിജ്ഞാപനം പുറപ്പെടുവിക്കുന്നത് കോടതി സ്‌റ്റേ ചെയ്യണമെന്നാണ് ആവശ്യം. കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോള്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ ദുരന്തത്തിലേക്ക് തള്ളിവിടലാകുമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.