ഒരു സംസ്ഥാനത്തിന്റെ കണക്കിലും പെടാതെ ഒരു കൊവിഡ് മരണം, 40 ദിവസമായിട്ടും കേരളത്തിന് പിടിവാശി?

May 22, 2020, 9:45 AM IST

കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ കൊവിഡ് ബാധിച്ചുമരിച്ച മാഹി സ്വദേശി മെഹറൂഫിനെ കേരളത്തിന്റെ ലിസ്റ്റില്‍പ്പെടുത്തണമെന്ന കേന്ദ്രനിര്‍ദ്ദേശം 40 ദിവസമായിട്ടും പാലിക്കാതെ സംസ്ഥാനം. കേരളത്തിലാണ് മരിച്ചതെങ്കിലും മാഹി സ്വദേശിയായതിനാല്‍ പുതുച്ചേരിയുടെ ലിസ്റ്റിലാണ് ഉള്‍പ്പെടേണ്ടതെന്നാണ് കേരളം വാദിക്കുന്നത്. എന്നാല്‍ മഹാരാഷ്ട്രയില്‍ നാല് മലയാളികള്‍ മരിച്ചത് ആ സംസ്ഥാനത്തിന്റെ ലിസ്റ്റിലാണ് ഉള്‍പ്പെടുത്തിയതെന്നാണ് കേന്ദ്രം പറയുന്നത്.