ദേശീയ പതാകയെ അവഹേളിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നതോടെ ബംഗ്ലാദേശിനെതിരെ സമൂഹ മാധ്യമങ്ങളിൽ ഇന്ത്യക്കാർ രൂക്ഷവിമർശനങ്ങളാണ് ഉന്നയിക്കുന്നത്.
ധാക്ക: ഇന്ത്യയുടെ ദേശീയ പതാകയെ അവഹേളിച്ച് ബംഗ്ലാദേശിലെ വിദ്യാർത്ഥികൾ. ബംഗ്ലാദേശിലെ വിവിധ സർവ്വകലാശാലകളിൽ വിദ്യാർത്ഥികൾ ഇന്ത്യൻ പതാകയിൽ ചവിട്ടി നടക്കുന്ന ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഈ സംഭവം ഇന്ത്യയിലുടനീളം വ്യാപകമായ ജനരോഷത്തിന് കാരണമായിരിക്കുകയാണ്.
ബംഗ്ലാദേശ് യൂണിവേഴ്സിറ്റി ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജി, ധാക്ക യൂണിവേഴ്സിറ്റി, നൊഖാലി സയൻസ് ആൻഡ് ടെക്നോളജി യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലാണ് ഇന്ത്യയുടെ ദേശീയ പതാകയ്ക്ക് അവഹേളനം നേരിട്ടത്. സർവ്വകലാശാലകളുടെ കവാടത്തിലാണ് നിലത്ത് ഇന്ത്യയുടെ പതാക പെയിന്റ് ചെയ്തിരിക്കുന്നത്. നൊഖാലി സർവ്വകലാശാലയിൽ ഇന്ത്യയുടെ പതാകയോടൊപ്പം ഇസ്രായേലിൻ്റെ പതാകയും കാണാം. പതാകയിലൂടെ വിദ്യാർത്ഥികൾ ചവിട്ടി നടക്കുന്ന ചിത്രങ്ങൾ പുറത്തുവന്നതോടെ സമൂഹ മാധ്യമങ്ങളിൽ ഇന്ത്യക്കാർ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതിൽ ഉൾപ്പെട്ടവർക്കെതിരെ നടപടിയെടുക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. ഇന്ത്യൻ സർവ്വകലാശാലകളിൽ നിന്ന് ബംഗ്ലാദേശി വിദ്യാർത്ഥികളെ നാടുകടത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
Another shocking incident from Bangladesh!
The Indian national flag has been placed on the entry gate of Dhaka University (Ganit Bhavan), forcing everyone to step on it and disrespect our flag. ji, are you aware of this or not? pic.twitter.com/S2iZOZXWr9
undefined
ഹിന്ദു സന്യാസി ചിന്മയ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ വലിയ അക്രമ സംഭവങ്ങളാണ് ബംഗ്ലാദേശിൽ അരങ്ങേറിയത്. ഇതോടെ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള തർക്കം രൂക്ഷമാകുകയായിരുന്നു. രാജ്യ വിരുദ്ധ നിയമം ചുമത്തിയാണ് ഇൻറർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷിയസ്നെസ് (ഇസ്കോണിലെ) ആത്മീയ നേതാവ് ചിൻമയ് കൃഷ്ണ ദാസിനെ ബംഗ്ലാദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് കൃഷ്ണദാസ് നിലവിൽ ചിറ്റഗോങിൽ ജയിലിലാണ്.
ബംഗ്ലാദേശിലെ ഹിന്ദുക്കൾ, ക്ഷേത്രങ്ങൾ, മതപരമായ സ്ഥലങ്ങൾ എന്നിവയ്‌ക്കെതിരായ വർദ്ധിച്ചുവരുന്ന ആക്രമണങ്ങളിൽ കേന്ദ്രസർക്കാർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ന്യൂനപക്ഷങ്ങളെയും പൗരന്മാരെയും സംരക്ഷിക്കേണ്ടത് ബംഗ്ലാദേശ് സർക്കാരിൻ്റെ ഉത്തരവാദിത്തമാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കിയിരുന്നു. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കാൻ ഇന്ത്യ ബംഗ്ലാദേശിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
Indian flag painted at the gate of Bangladesh University of Engineering and Technology.
This is a direct insult to India. Sir, take a look. pic.twitter.com/W2Oz3f5Kb8
READ MORE: ദിവസം 200 രൂപ 'കൂലി'; ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ നീക്കങ്ങൾ പാകിസ്ഥാന് ചോർത്തി നൽകി, ഒരാൾ പിടിയിൽ