മലപ്പുറം ജില്ലയിലാണ് രോഗം ആദ്യം പടർന്നതെങ്കിലും പിന്നീട് മറ്റു ജില്ലകളിലേക്ക് അതിവേഗം പടരുകയായിരുന്നു. മുൻപ് മഞ്ഞപ്പിത്ത കേസുകൾ ഗ്രാമങ്ങളിലാണ് കൂടുതലായി റിപ്പോർട്ട് ചെയ്തിരുന്നതെങ്കിൽ ഈ വർഷം കൂടുതലും റിപ്പോർട്ട് ചെയ്യുന്നത് നഗരപ്രദേശങ്ങളിലാണെന്ന് വിദഗ്ധർ പറയുന്നു.
സംസ്ഥാനത്ത് മഞ്ഞപ്പിത്ത കേസുകൾ കൂടുന്നതായി റിപ്പോർട്ടുകൾ. സംസ്ഥാനത്ത് ഹെപ്പറ്റൈറ്റിസ് എ ബാധിച്ചവരുടെയും അതുകാരണം മരിച്ചവരുടെയും എണ്ണം വൻതോതിൽ വർദ്ധിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് ഈ വർഷം 17,865 പേർക്ക് രോഗം ബാധിച്ചതായി മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. രോഗം ബാധിച്ച് ഈ വർഷം 82 പേർ മരിച്ചു.
മൂന്ന് മാസത്തിനിടെയാണ് രോഗബാധിതരുടെയും മരിച്ചവരുടെയും എണ്ണം അതിവേഗത്തിൽ ഉയർന്നത്. ചെറുപ്പക്കാരിലാണ് മഞ്ഞപ്പിത്തം കൂടുതലായി ബാധിക്കുന്നതെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മലപ്പുറം ജില്ലയിലാണ് രോഗം ആദ്യം പടർന്നതെങ്കിലും പിന്നീട് മറ്റു ജില്ലകളിലേക്ക് അതിവേഗം പടരുകയായിരുന്നു. മുൻപ് മഞ്ഞപ്പിത്ത കേസുകൾ ഗ്രാമങ്ങളിലാണ് കൂടുതലായി റിപ്പോർട്ട് ചെയ്തിരുന്നതെങ്കിൽ ഈ വർഷം കൂടുതലും റിപ്പോർട്ട് ചെയ്യുന്നത് നഗരപ്രദേശങ്ങളിലാണെന്ന് വിദഗ്ധർ പറയുന്നു.
ഹെപ്പറ്റെറ്റിസ് എ വൈറസ് കാരണമുണ്ടാകുന്ന മഞ്ഞപ്പിത്തമാണ് കേരളത്തിൽ ഇപ്പോൾ വ്യാപിക്കുന്നതെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. രോഗബാധിതരിൽ കൂടുതലും 30-54 നും ഇടയിൽ പ്രായമുള്ളവരാണ്. 12 ശതമാനം പേർ 18 വയസിന് താഴെയുള്ളവരാണ്. പുരുഷൻമാരിലാണ് മഞ്ഞപ്പിത്തം കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്നും വിദഗ്ധർ പറയുന്നു.
അടുത്തിടെ ഹെപ്പറ്റൈറ്റിസ് എ ബാധിക്കുന്നവരിൽ രോഗം ഏറെ സങ്കീർണമാകുന്നുവെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിരുന്നു. പൊതുവെ, കരളിനെയാണ് മഞ്ഞപ്പിത്തം ബാധിക്കാറുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ പടരുന്ന മഞ്ഞപ്പിത്തം നേരിട്ട് ശ്വാസകോശത്തെയാണ് ബാധിക്കുന്നതായി അധികൃതർ പറയുന്നു.
സെപ്റ്റംബർ മാസം കോഴിക്കോട് പേരാമ്പ്രയിൽ 200 ഓളം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ചവരിൽ ഭൂരിഭാഗം പേരും വിദ്യാർത്ഥികളാണ്. പാലേരി വടക്കുമ്പാട് എച്ച് എസ് എസിലെ വിദ്യാർത്ഥികളിലാണ് രോഗം വ്യാപിക്കുന്നത്. സ്‌കൂളിലെ കിണറ്റിലും കുടിവെള്ളത്തിലും രോഗാണു സാന്നിധ്യമില്ലെന്ന് അധികൃതർ അറിയിച്ചു.
കോഴിക്കോട് ജില്ലയിൽ നവംബർ മാസം ആദ്യ ആഴ്ചയിൽ മാത്രം 54 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിരുന്നു.
ആഘോഷങ്ങളിലും ചടങ്ങുകളിലും വിതരണം ചെയ്യുന്ന വെൽകം ഡ്രിങ്കുകൾ അതീവ അപകടകരമാണെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ശുചിത്വമില്ലാത്ത വെള്ളത്തിലൂടെയാണ് മഞ്ഞപ്പിത്തം പ്രധാനമായി പിടിപെടുന്നത്. ശീതള പാനീയങ്ങൾ, സംഭാരം, ഐസ്ക്രീം എന്നിവയിൽ ചേർക്കുന്ന വെള്ളം ശുദ്ധമല്ലാത്തതും മഞ്ഞപ്പിത്തം പിടിപെടാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
ടാറ്റൂ ചെയ്യുന്നതിന് മുന്‍പ് ഈ അപകടസാധ്യതകള്‍ കൂടി അറിഞ്ഞിരിക്കൂ