എറണാകുളം സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു; പ്ലാസ്മ തെറാപ്പിയടക്കം വിദഗ്ധ ചികിത്സ നല്‍കിയിരുന്നതായി അധികൃതര്‍

Jul 19, 2020, 9:07 AM IST

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. എറണാകുളം തടിക്കടവ് സ്വദേശി കുഞ്ഞുവീരാനാണ് മരിച്ചത്. ഇയാള്‍ മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇതിനിടയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. പ്ലാസ്മ തെറാപ്പിയടക്കം വിദഗ്ധ ചികിത്സ നല്‍കിയിരുന്നതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.