Food

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ രാവിലെ വെറുംവയറ്റില്‍ കഴിക്കേണ്ടവ

ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ രാവിലെ കഴിക്കേണ്ട ചില ഭക്ഷണങ്ങളെയും പാനീയങ്ങളെയും പരിചയപ്പെടാം.

Image credits: Getty

കുതിര്‍ത്ത ചിയാ വിത്ത്

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ചിയാ വിത്ത് കുതിര്‍ത്ത് രാവിലെ വെറുംവയറ്റില്‍ കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.  

Image credits: Getty

മഞ്ഞള്‍ പാല്‍

രാവിലെ വെറുംവയറ്റില്‍ മഞ്ഞള്‍ പാല്‍ കുടിക്കുന്നതും നല്ലതാണ്.  മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍കുമിന്‍ ആണ് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നത്. 

Image credits: Getty

ഉലുവ വെള്ളം

നാരുകളാല്‍ സമ്പന്നമായ ഉലുവ കുതിര്‍ത്ത വെള്ളം രാവിലെ വെറുംവയറ്റില്‍ കുടിക്കുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

Image credits: Getty

നട്സ്

ആരോഗ്യകരമായ കൊഴുപ്പും വിറ്റാമിനുകളും അടങ്ങിയ നട്സുകള്‍ രാവിലെ കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

Image credits: Getty

സൂര്യകാന്തി വിത്തുകള്‍

വിറ്റാമിന്‍ ഇ, സെലീനിയം തുടങ്ങിയവ അടങ്ങിയ സൂര്യകാന്തി വിത്തുകള്‍ കഴിക്കുന്നതും ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. 

Image credits: Getty

കുതിര്‍ത്ത ഉണക്കമുന്തിരി

കുതിര്‍ത്ത ഉണക്കമുന്തിരി രാവിലെ വെറുംവയറ്റില്‍ കഴിക്കുന്നതും  കൊളസ്ട്രോള്‍ രോഗികള്‍ക്ക് നല്ലതാണ്. 
 

Image credits: Getty

നെല്ലിക്കാ ജ്യൂസ്

വിറ്റാമിന്‍ സി, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ നെല്ലിക്കാ ജ്യൂസ് രാവിലെ വെറുംവയറ്റില്‍ കുടിക്കുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. 
 

Image credits: Getty

തലമുടി വളരാന്‍ സഹായിക്കുന്ന പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്ന സുഗന്ധവ്യജ്ഞനങ്ങൾ

മല്ലി വെള്ളത്തിന് ഇത്രയും ​ഗുണങ്ങളോ...!

അറിയാം പനീര്‍ കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍