Sep 29, 2020, 7:20 PM IST
കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലാകുന്നവരുടെ ചികിത്സയ്ക്ക് പ്ലാസ്മ തെറാപ്പി നടത്തിവരുന്നുവെന്നും ഇതിന് ആവശ്യമായ പ്ലാസ്മയുടെ ലഭ്യത ഉറപ്പുവരുത്തുന്നതിന് രോഗമുക്തരായവരുടെ സഹകരണം ആവശ്യമാണെന്നും മുഖ്യമന്ത്രി. 18-50 വയസ്സിനിടയില്‍ പ്രായമുള്ളവരില്‍ നിന്നാണ് രക്തത്തിലെ പ്ലാസ്മ ശേഖരിക്കുന്നത്. രോഗം ഭേദമായി കുറഞ്ഞത് 2 ആഴ്ചയെങ്കിലും കഴിഞ്ഞവര്‍ക്ക് ഒന്നോ അതിലധികമോ പ്ലാസ്മ നല്‍കാമെന്നും മുഖ്യമന്ത്രി.