Nov 5, 2020, 10:26 PM IST
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. തെരഞ്ഞെടുപ്പില്‍ 264 ഇലക്ടറല്‍ വോട്ട് സ്വന്തമാക്കി ജോ ബൈഡന്‍ മുന്നേറുകയാണ്. എന്നാല്‍ ട്രംപിന്റെ പ്രതീക്ഷകള്‍ അവസാനിച്ചുവെന്ന് പറയാറായിട്ടില്ല. വിജയത്തിന് വേണ്ടത് 270 ഇലക്ടറല്‍ വോട്ടാണ്. നിലവില്‍ ഫലം വരാനുള്ള സംസ്ഥാനങ്ങളിലെ ലീഡ് നില കൂടി വെച്ച് നോക്കുമ്പോള്‍ ട്രംപിന് 268 ഇലക്ടറല്‍ വോട്ടുണ്ട്.