പെണ്‍കുട്ടിയുടെ വീട്ടില്‍ രാഹുലും പ്രിയങ്കയുമെത്തി; കേസ് സിബിഐക്ക് വിട്ട് യുപി സര്‍ക്കാര്‍

Oct 3, 2020, 9:25 PM IST

ദേശീയരാഷ്ട്രീയത്തില്‍ ഏറെ വിവാദമായ ഹത്‌റാസ് പീഡനക്കേസില്‍ നിര്‍ണായക നീക്കവുമായി യുപി സര്‍ക്കാര്‍. കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറിയതായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.കേസ് കൈകാര്യം ചെയ്തതില്‍ യുപി പൊലീസിന് വീഴ്ച പറ്റിയെന്ന് ഡിജിപി തന്നെ തുറന്നു സമ്മതിച്ചതിന് പിന്നാലെയാണ് കേസ് സിബിഐക്ക് വിടുന്നതായി യോഗി ആദിത്യനാഥിന്റെ പ്രഖ്യാപനം വന്നത്.