നാളെ രാവിലെ പ്രധാനമന്ത്രി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തും; അതിഥികളുടെ എണ്ണം 200 ആക്കി കുറച്ചു

Aug 14, 2020, 8:59 AM IST

നാളെ 74ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന് മുന്നോടിയായി ദില്ലിയിലും രാജ്യത്തെ പ്രധാന കേന്ദ്രങ്ങളിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.നാളെ രാവിലെ 7.30ന് പ്രധാനമന്ത്രി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തും.കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് ചടങ്ങുകള്‍. അതിഥികളുടെ എണ്ണം 200 ആക്കി കുറച്ചു. വൈകിട്ട് 7ന് രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്യും.  സേന, പൊലീസ് മെഡലുകളും ഇന്ന് പ്രഖ്യാപിക്കും.