വണ്‍പ്ലസ് 12, 12ആര്‍, നോര്‍ഡ് 4, ഓപ്പണ്‍ എന്നിവയ്ക്ക് ഏറ്റവും മികച്ച ഓഫര്‍; കമ്മ്യൂണിറ്റി സെയില്‍ തുടങ്ങി

By Web Team  |  First Published Dec 4, 2024, 2:54 PM IST

സ്‌മാര്‍ട്ട്ഫോണുകള്‍, ടാബ്‌ലറ്റുകള്‍, വാച്ചുകള്‍, വയര്‍ലെസ് ഇയര്‍ബഡ്‌സ് എന്നിവയ്ക്ക് ഓഫറുകള്‍ 


ദില്ലി: സ്‌മാര്‍ട്ട്ഫോണുകള്‍ ഉള്‍പ്പടെയുള്ള വണ്‍പ്ലസ് ഉപകരണങ്ങള്‍ക്ക് ഓഫറുകള്‍ ലഭ്യമാവുന്ന വണ്‍പ്ലസ് കമ്മ്യൂണിറ്റി സെയില്‍ ആരംഭിച്ചു. വിലക്കിഴിവുകള്‍, ബാങ്ക് ഓഫറുകള്‍, നോ-ഇന്‍ററസ്റ്റ് ഇഎംഐ സൗകര്യങ്ങളോടെ കമ്മ്യൂണിറ്റി സെയില്‍ കാലയളവില്‍ വണ്‍പ്ലസ് ഉത്പന്നങ്ങള്‍ വാങ്ങാം. 

കമ്യൂണിറ്റി സെയില്‍ ഇന്ത്യയില്‍ വീണ്ടും ആരംഭിക്കുന്നതായാണ് വണ്‍പ്ലസ് ഇന്ത്യ അധികൃതരുടെ അറിയിപ്പ്. സ്‌മാര്‍ട്ട്ഫോണുകള്‍, ടാബ്‌ലറ്റുകള്‍, വാച്ചുകള്‍, വയര്‍ലെസ് ഇയര്‍ബഡ്‌സ് എന്നിവയ്ക്ക് ഈ പ്രത്യേക വില്‍പനക്കാലത്ത് ഓഫര്‍ ലഭ്യം. വണ്‍പ്ലസിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ്, വണ്‍പ്ലസ് എക്‌സ്‌പീരിയന്‍സ് സ്റ്റോര്‍സ്, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളായ ആമസോണ്‍, മിന്ത്ര, ഓഫ്‌ലൈന്‍ റീടെയ്‌ലര്‍മാരായ  റിലയന്‍സ് ഡിജിറ്റല്‍, ക്രോമ, വിജയ് സെയില്‍സ് തുടങ്ങിയ എന്നിവ വഴി തെരഞ്ഞെടുക്കപ്പെട്ട വണ്‍പ്ലസ് ഉപകരണങ്ങള്‍ക്കാണ് വിലക്കിഴിവ് അടക്കമുള്ള ഓഫര്‍ ലഭിക്കുക. ഓഫര്‍ ലഭിക്കുന്ന സ്‌മാര്‍ട്ട്ഫോണുകള്‍ ഇവയാണ്. 

Latest Videos

വണ്‍പ്ലസ് 12

64,999 രൂപ വിലയില്‍ ആരംഭിക്കുന്ന ഫ്ലാഗ്‌ഷിപ്പ് സ്മാര്‍ട്ട്ഫോണായ വണ്‍പ്ലസ് 12ന് 6,000 രൂപയുടെ ഡിസ്‌കൗണ്ട് ലഭിക്കും. ബാങ്ക് ഡിസ്‌കൗണ്ടായി 7,000 രൂപ കൂടിയുണ്ട്. 9 മാസം വരെ നോണ്‍-ഇന്‍ററെസ്റ്റ് ഇഎംഐ സൗകര്യവും ലഭിക്കും. 

undefined

വണ്‍പ്ലസ് 12R

ലോ‌ഞ്ചിംഗ് സമയത്ത് 39,999 രൂപയില്‍ വില ആരംഭിച്ചിരുന്ന വണ്‍പ്ലസ് 12ആറിനും 6,000 രൂപയാണ് (തെരഞ്ഞെടുത്ത വേരിയന്‍റുകള്‍ക്ക്) ഡിസ്‌കൗണ്ട്. 3,000 രൂപയുടെ അധിക ബാങ്ക് ഡിസ്‌കൗണ്ടും ലഭിക്കും. 6 മാസം വരെ നോണ്‍-ഇന്‍ററെസ്റ്റ് ഇഎംഐയാണ് മറ്റൊരു പ്രത്യേകത. 

വണ്‍പ്ലസ് ഓപ്പണ്‍ അപെക്‌സ് എഡിഷന്‍

ഫോള്‍ഡബിള്‍ സ്മാര്‍ട്ട്ഫോണായ വണ്‍പ്ലസ് ഓപ്പണ്‍ അപെക്‌സ് എഡിഷനിന്‍റെ യഥാര്‍ഥ വില 1,49,999 രൂപയാണ്. ഈ ഫോണിന് 20,000 രൂപ ഇപ്പോള്‍ ബാങ്ക് ഡിസ്‌കൗണ്ട് ലഭിക്കും. 12 മാസം വരെ നോണ്‍-ഇന്‍ററെസ്റ്റ് ഇഎംഐയുമുണ്ട്. 

വണ്‍പ്ലസ് നോര്‍ഡ് 4

29,999 രൂപയില്‍ വില ആരംഭിക്കുന്ന വണ്‍പ്ലസ് നോര്‍ഡ് 4നും ഓഫറുണ്ട്. 3,000 രൂപ (തെരഞ്ഞെടുത്ത വേരിയന്‍റിന്) ഡിസ്‌കൗണ്ടും 2,000 രൂപയുടെ ബാങ്ക് ഓഫറും ഈ ഫോണിന് ലഭിക്കും. 6 മാസം വരെ നോണ്‍-ഇന്‍ററെസ്റ്റ് ഇഎംഐ ലഭിക്കും എന്നതാണ് മറ്റൊരു സവിശേഷത. 

Read more: 'മടക്കുന്ന ഫോണുണ്ടോ' എന്ന സാംസങിന്‍റെ ട്രോളിന് ആപ്പിളിന്‍റെ മറുപടി വരുന്നു; ആദ്യ ഫോള്‍ഡബിള്‍ ഐഫോണ്‍ 2026ല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!