സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് 34,400 രൂപയായി; പൊള്ളും വിലക്ക് കാരണമിത്...

May 15, 2020, 2:17 PM IST

കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിക്കിടെ സ്വർണവില വീണ്ടും സർവ്വക്കാല റെക്കോർഡിൽ. ഗ്രാമിന് ഇന്ന് 50 രൂപ കൂടി 4300 ആയി. 34400 രൂപയാണ് ഒരു പവന് ഇന്നത്തെ വില.  മെയ് ഒന്നിലെ വിലയായ 33,400 രൂപയില്‍നിന്ന് 15 ദിവസംകൊണ്ട് വര്‍ധിച്ചത് 1000 രൂപയാണ്.വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളും സര്‍ക്കാരുകളും സാമ്പത്തിക ഉത്തേജക പാക്കേജുകള്‍ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയാണ് സ്വര്‍ണവില കുതിക്കാനിടയാക്കിയത്.