Mar 18, 2020, 11:10 AM IST
`എന്നെയിപ്പോൾ തീവ്രവാദിയെപ്പോലെയാണ് കാണുന്നത്. ഞാനിപ്പോൾ അനുഭവിക്കുന്നതിൽ ഒരു വിഷമവും ഇല്ല,എന്നെക്കാണാൻ വന്നവർ ഒരു തെറ്റും ചെയ്തിട്ടില്ല,` അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് രജിത് കുമാർ ഇങ്ങനെ പറഞ്ഞത്. റിയാലിറ്റി ഷോ ബിഗ് ബോസിൽ നിന്ന് പുറത്തായ ശേഷം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയപ്പോൾ അദ്ദേഹത്തിന് സ്വീകരണം നൽകിയിരുന്നു. അത് വിവാദമായതോടെയാണ്,രജിത് കുമാറിനും,എയർപ്പോർട്ടിലെത്തിയവർക്കുമെതിരെ പൊലീസ് കേസെടുത്തത്.