'ചുമ മരുന്ന് കുടിച്ചതാ സാറേ'; കഫ് സിറപ്പ് ബോട്ടില്‍ വീഴുങ്ങാന്‍ ശ്രമിച്ച് പെട്ടുപോയ മൂര്‍ഖന്‍റെ വീഡിയോ വൈറല്‍

By Web TeamFirst Published Jul 5, 2024, 8:03 AM IST
Highlights


ഏറെ ശ്രദ്ധയോടെയാണ് സന്നദ്ധപ്രവര്‍ത്തകന്‍ മൂര്‍ഖന്‍റെ വായില്‍ നിന്നും കുപ്പി പുറത്തെടുക്കാന്‍ അതിനെ സഹായിക്കുന്നത്. ഏറെ നേരത്തെശ്രമത്തിനൊടുവില്‍ പാമ്പിന്‍റെ വായില്‍ നിന്നും കുപ്പി പുറത്തെടുക്കാന്‍ കഴിയുന്നു. 


നുഷ്യന്‍ മലിനമാക്കിയിടത്തോളം ഭൂമിയെ മറ്റൊരു ജീവിയും മലിനമാക്കിയിട്ടില്ല. ഭൂമിയില്‍ നിന്നും ലഭിക്കുന്ന പ്രകൃതിദത്ത വിഭവങ്ങളെ സംസ്കരിച്ച് അവയില്‍ നിന്നും പ്ലാസ്റ്റിക്കും പെട്രോളും തുടങ്ങി മറ്റ് ഉത്പനങ്ങളും നിര്‍മ്മിച്ച് അവ ഉപയോഗ ശേഷം ഭൂമിയിലേക്ക് തന്നെ വലിച്ചെറിഞ്ഞ് ഓരോ നിമിഷവും മനുഷ്യന്‍ ഭൂമിയെ മലിനമാക്കിക്കൊണ്ടിരിക്കുകയാണ്. ഇങ്ങനെ വലിച്ചെറിയുന്ന മാലിന്യം കരയിലെയും കടലിലെയും മറ്റ് ജീവജാലങ്ങളെ എങ്ങനെയൊക്കെ ബാധിക്കുന്നു എന്ന് വിവിധ പഠനങ്ങളിലൂടെ മനുഷ്യന്‍ തന്നെ തെളിയിട്ടിട്ടുണ്ടെങ്കിലും വ്യാവസായത്തെയും മാര്‍ക്കറ്റിനെയും മുന്‍നിര്‍ത്തി മുന്നോട്ട് പോകുന്ന ലോകം അതൊന്നും കണ്ടതായി നടിക്കാറില്ലെന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ കഴിഞ്ഞ ദിവസം സുശാന്ത നന്ദ എന്ന വനംവകുപ്പ് ഉദ്യോഗസ്ഥന്‍ പങ്കുവച്ച ഒരു വീഡിയോ ഈ മാലിന്യം തള്ളലിന്‍റെ ദുരന്തക്കാഴ്ചകളിലൊന്ന് നമ്മുക്ക് കാണിച്ചു തരുന്നു. 

വീഡിയോ പങ്കുവച്ച് കൊണ്ട് സുശാന്ത നന്ദ ഇങ്ങനെ എഴുതി, ' ഭുവനേശ്വറിൽ ഒരു സാധാരണ മൂർഖൻ കഫ് സിറപ്പ് കുപ്പി വിഴുങ്ങി, അത് വീണ്ടെടുക്കാൻ പാടുപെടുകയായിരുന്നു. സ്നേക്ക് ഹെൽപ് ലൈനിൽ നിന്നുള്ള സന്നദ്ധപ്രവർത്തകർ അപകടസാധ്യത ഉണ്ടായിട്ടും റിസ്കോടെ കുപ്പിയുടെ അടിഭാഗം വിടുവിക്കാന്‍ താഴത്തെ താടിയെല്ല് സൗമ്യമായി വികസിപ്പിക്കുകയും വിലയേറിയ ഒരു ജീവൻ രക്ഷിക്കുകയും ചെയ്തു. അഭിനന്ദനങ്ങള്‍'. വീഡിയോയില്‍ കഫ് സിറപ്പിന്‍റെ  കുപ്പി വിഴുങ്ങി അങ്ങോട്ടും ഇങ്ങോട്ടും പോകാതെ പാതിവഴിയില്‍ ശ്വാസം കഴിക്കാന്‍ പോലും കഴിയാതെ ബുദ്ധിമുട്ടുന്ന ഒരു മുർഖനെ കാണാം. 

Latest Videos

ഭർത്താവിന് ഒന്ന് അഭിനന്ദിക്കാന്‍ മടി; യുഎസിൽ യുവതി ഭർത്താവിനെ വിഷം കൊടുത്ത് കൊല്ലാൻ ശ്രമിച്ചെന്ന് കേസ്

A Common cobra swallowed a cough syrup bottle in Bhubaneswar & was struggling to regurgitate it.
Volunteers from snake help line gently widened the lower jaw to free the rim of the base of the bottle with great risk & saved a precious life.
Kudos 🙏🙏 pic.twitter.com/rviMRBPodl

— Susanta Nanda (@susantananda3)

'യമരാജന്‍ നിങ്ങളെ ലോക്കേഷനില്‍ കാത്ത് നില്‍ക്കുന്നു'; ഡ്രൈവറുടെ പേര് കണ്ടതോടെ യൂബർ ബുക്കിംഗ് റദ്ദാക്കി

ഏറെ ശ്രദ്ധയോടെയാണ് സന്നദ്ധപ്രവര്‍ത്തകന്‍ മൂര്‍ഖന്‍റെ വായില്‍ നിന്നും കുപ്പി പുറത്തെടുക്കാന്‍ അതിനെ സഹായിക്കുന്നത്. ഏറെ നേരത്തെശ്രമത്തിനൊടുവില്‍ പാമ്പിന്‍റെ വായില്‍ നിന്നും കുപ്പി പുറത്തെടുക്കാന്‍ കഴിയുന്നു. ഇതിന് പിന്നാലെ പാമ്പ് ഇഴഞ്ഞ് പോകുന്നതും വീഡിയില്‍ കാണാം. വീഡിയോ ഇതിനകം ഏതാണ്ട് രണ്ട് ലക്ഷം പേരോളം കണ്ടുകഴിഞ്ഞു. നിരവധി പേരാണ് പാമ്പിന്‍റെ ജീവന്‍ രക്ഷിച്ചതിന് നന്ദി അറിയിച്ച് രംഗത്തെത്തിയത്. ഒരു കാഴ്ചക്കാരനെഴുതിയത് ' നിങ്ങള്‍ക്ക് കഫ് സിറപ്പിന്‍റെ രുചി ഇഷ്ടപ്പെട്ടോ' എന്നായിരുന്നു. ' "അത് വളരെ ശ്രദ്ധയോടും ക്ഷമയും ഉള്ളത് കൊണ്ട് സംഗതി നടന്നു."' എന്നായിരുന്നു മറ്റൊരു കുറിപ്പ്. 'അതുകൊണ്ടാണ് മാലിന്യം തള്ളാതിരിക്കാന്‍ കർശന നിയമങ്ങള്‍ ആവശ്യമുള്ളത്." എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരനെഴുതിയത്. 'എന്നാണ് നമ്മള്‍ മാലിന്യങ്ങൾ ശരിയായും സുരക്ഷിതമായും നീക്കം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുന്നത്? ഇത്തരം സംഭവങ്ങള്‍ ഇതിന് മുമ്പ് എത്രതവണ നടന്നിരിക്കും?' മറ്റൊരു കാഴ്ചക്കാരന്‍ അസ്വസ്ഥനായി. 

'വെറുതെയല്ല വിമാനങ്ങള്‍ വൈകുന്നത്'; വിമാനത്തില്‍ വച്ച് റീല്‍സ് ഷൂട്ട് , പൊങ്കാലയിട്ട് കാഴ്ചക്കാര്‍

 

click me!