റെയിൽവേ ട്രാക്കിലൂടെ കടന്നുവരുന്ന ട്രെയിൻ എൻജിന് തൊട്ട് മുമ്പിസായി നിന്ന് ഒരു യുവതി വീഡിയോ ചിത്രീകരിക്കാൻ ശ്രമിക്കുന്ന രംഗങ്ങൾ ആയിരുന്നു ഈ വീഡിയോയിൽ ഉണ്ടായിരുന്നത്.
സമൂഹ മാധ്യമങ്ങളിൽ താരമാകുക എന്ന ലക്ഷ്യത്തോടെ വിചിത്രമായ കാര്യങ്ങളാണ് യുവാക്കളില്‍ പലരും ഇന്ന് കാട്ടിക്കൂട്ടുന്നത്. ലൈക്കുകളും പ്രതികരണങ്ങളും നേടാനുള്ള അമിതമായ ആഗ്രഹമാണ് സ്വന്തം ജീവൻ പോലും പണയം വെച്ച് ചിത്രീകരിക്കപ്പെടുന്ന പല വീഡിയോകൾക്ക് പിന്നിലും. ഓരോ ദിവസവും നമ്മെ അമ്പരപ്പിച്ച് കൊണ്ട് സാമൂഹിക മാധ്യമങ്ങളിൽ ഇത്തരത്തിലുള്ള വീഡിയോകളുടെ കുത്ത് ഒഴുക്ക് തന്നെ നടക്കുന്നു.
സമാനമായ ഒരു വീഡിയോ കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ വലിയ ചർച്ചകൾക്ക് വഴി തുറന്നു. ഒരു റെയിൽവേ ട്രാക്കിലൂടെ കടന്നുവരുന്ന ട്രെയിൻ എൻജിന് തൊട്ട് മുമ്പിസായി നിന്ന് ഒരു യുവതി വീഡിയോ ചിത്രീകരിക്കാൻ ശ്രമിക്കുന്ന രംഗങ്ങൾ ആയിരുന്നു ഈ വീഡിയോയിൽ ഉണ്ടായിരുന്നത്. യുവതിയെ രക്ഷിക്കുന്നതിനായി ലോക്കോ പൈലറ്റ് ട്രെയിൻ എൻജിനിൽ നിന്ന് കൊണ്ടു തന്നെ അവരെ കാലു കൊണ്ട് തള്ളി മാറ്റുന്നതും വീഡിയോയിൽ കാണാം.
undefined
ചില ആളുകൾ ചുറ്റുമുള്ള ലോകത്തെ തന്നെ അവഗണിക്കുന്നു എന്ന കുറിപ്പോടെയായിരുന്നു ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കപ്പെട്ടത്. ലോക്കോ പൈലറ്റിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായ കൃത്യമായ ഇടപെടലിനെ വീഡിയോ കണ്ടവർ ഒന്നടങ്കം പ്രശംസിച്ചു. വീഡിയോയിൽ യുവതിയോടൊപ്പം ഉണ്ടായിരുന്ന യുവാവ് ട്രെയിൻ എൻജിൻ തൊട്ടടുത്ത് എത്തിയിട്ടും യുവതിയെ രക്ഷിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് പലരും അത്ഭുതത്തോടെ ചോദിച്ചു.
ആറ് മാസം കൊണ്ട് 58 ലക്ഷം; ഫോട്ടോഗ്രാഫിയില്‍ നിന്ന് ലക്ഷങ്ങള്‍ നേടുന്ന യുഎസ് യുവതി
എൻജിൻ തൊട്ടടുത്ത് എത്തിയിട്ടും യുവതി മാറാതെ വന്നപ്പോഴാണ് ലോക്കോ പൈലറ്റ് അതിസാഹസികമായി അവരെ കാലു കൊണ്ട് റെയിൽവേ ട്രാക്കിന് പുറത്തേക്ക് തള്ളി മാറ്റിയത്. ചില ആളുകൾ മറ്റേതോ ഗ്രഹത്തിൽ നിന്ന് വന്നത് പോലെയാണ് പെരുമാറുന്നതെന്നും സാമാന്യ ബുദ്ധി ഇല്ലാതായിക്കൊണ്ടിരിക്കുകയാണന്നും വീഡിയോയ്ക്ക് താഴെ ഒരാൾ കുറിച്ചു. 'അവസാനം ഞാന്‍ ഒരു ജോലി കണ്ടെത്തി - ട്രെയിന് സമീപത്ത് നിന്നും ആളുകളെ ചവിട്ടിത്തെറിപ്പിക്കുന്നയാള്‍' എന്നായിരുന്നു ഒരു രസികന്‍റെ കുറിപ്പ്. ഈ വീഡിയോ ക്ലിപ്പ് ഇതുവരെ 1.3 ലക്ഷത്തിലധികം ആളുകൾ കണ്ടു കഴിഞ്ഞു.
ഞാന്‍ 'മനുഷ്യ പട്ടി'യെ അന്വേഷിക്കുന്നു; ഡച്ച് യുവതിയുടെ അസാധാരണ പോസ്റ്റര്‍ വീഡിയോ വൈറലാകുന്നു