Latest Videos

കള്ളന്മാരെ കൊണ്ട് തോറ്റു; ലണ്ടനില്‍ മരത്തില്‍ ചങ്ങലയ്ക്കിട്ടിരിക്കുന്ന ലാന്‍ഡ് റോവറിന്‍റെ വീഡിയോ വൈറല്‍

By Web TeamFirst Published Jul 2, 2024, 7:58 AM IST
Highlights

പട്ടി, പശു തുടങ്ങിയ വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങളെ ആളുകള്‍ ചങ്ങലയ്ക്കിടുന്നത് സാധാരണമാണ്. അവ ഏങ്ങോട്ടെങ്കിലും ഇറങ്ങി പോകാതിരിക്കാനാണ് ആ മുന്‍കരുതല്‍. 


മോഷ്ടാക്കളുടെ ശല്യം കാരണമാണ് ഇന്ന് പല വീടുകളിലും മുന്തിയ ഇനം നായ്ക്കളെ വളര്‍ത്തുന്നതിന്‍റെ ഒരു കാരണം. എന്നാല്‍ അതുകൊണ്ടും രക്ഷയില്ലെന്ന് കണ്ട് ചിലര്‍ സിസിടിവി കാമറകള്‍ വീടിന് ചുറ്റും സ്ഥാപിക്കുകയും അവ സ്വന്തം മെബൈലുകളുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍, സിസിടിവിയില്‍ പതിയുമെന്ന് ഉറപ്പുണ്ടായിട്ടും മോഷ്ടാക്കള്‍ തങ്ങളുടെ ജോലി നിര്‍ബാധം തുടരുന്നു. ഇതിനിടെയാണ് സമൂഹ മാധ്യമങ്ങളില്‍ ഒരു ചിത്രം ഏറെ വൈറലായത്. പട്ടി, പശു തുടങ്ങിയ വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങളെ ആളുകള്‍ ചങ്ങലയ്ക്കിടുന്നത് സാധാരണമാണ്. അവ ഏങ്ങോട്ടെങ്കിലും ഇറങ്ങി പോകാതിരിക്കാനാണ് ആ മുന്‍കരുതല്‍. എന്നാല്‍ വൈറല്‍ വീഡിയോയില്‍ റോഡിരികില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ഒരു ലാന്‍ഡ് റോവര്‍ സമീപത്തെ മരത്തില്‍ ചങ്ങലയ്ക്കിട്ടിരിക്കുന്നതാണ് ഉള്ളത്. ചിത്രം കണ്ട സമൂഹ മാധ്യമ ഉപയോക്താക്കള്‍, ഉടമയുടെ പ്രവര്‍ത്തി കണ്ട് അന്തം വിട്ടു. 

95 ലക്ഷം രൂപയോളം വിലമതിക്കുന്ന ലാൻഡ് റോവർ ലണ്ടനിലെ ലോണ്ടോയിലെ ഒരു റെസിഡൻഷ്യൽ സ്ട്രീറ്റിലെ ഒരു മരത്തിലാണ് ചങ്ങലയ്ക്കിട്ടിരിക്കുന്നത്.  ലണ്ടനിലെ ലാൻഡ് റോവർ കാറുകളുടെ ഉടമകൾ അവരുടെ കാറുകൾ സംരക്ഷിക്കാൻ കൂടുതൽ മുൻകരുതലുകൾ എടുക്കുന്നുണ്ടെന്നായിരുന്നു ഇത് സംബന്ധിച്ച് ഡെയ്ലി സ്റ്റാർ റിപ്പോർട്ട് ചെയ്തത്. ലണ്ടനിൽ ലാൻഡ് റോവർ കാറുകളുടെ മോഷണം അടുത്തകാലത്തായി വർദ്ധിച്ചു, ഇത് കാരണം ആളുകൾ അവരുടെ കാറുകളുടെ സുരക്ഷയെക്കുറിച്ച് വളരെ ആശങ്കാകുലരാണ്. ലാൻഡ് റോവർ കാറിന്‍റെ ഉടമ, തന്‍റെ വാഹനം നഷ്ടപ്പെടാതിരിക്കാന്‍ ചെയ്തത് അതിനെ ചങ്ങലയ്ക്കിടുകയായിരുന്നു. കാറുകളുടെ നഷ്ടപ്പെട്ട അന്തസ്സ് വീണ്ടെടുക്കുന്നതിനും മോഷണം തടയുന്നതിനും 10 കോടിയിലധികം രൂപ ചെലവഴിച്ച് സുരക്ഷാ സംവിധാനങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്ന് ജാഗ്വാർ ലാൻഡ് റോവർ കഴിഞ്ഞ മാസം പോലീസിനെ അറിയിച്ചതിന് പിന്നാലെയാണ് വീഡിയോ വൈറലായത്.

സ്ത്രീധനം വേണ്ട, പകരം വധുവിന് ജോലി ലഭിച്ച ശേഷം ശമ്പളം വധുവിന്‍റെ മാതാപിതാക്കള്‍ക്ക് നല്‍കണമെന്ന് വരന്‍

Having a new vehicle in "Modern London" means chaining it to a tree. pic.twitter.com/zK0rbhtUL2

— Tommy Robinson 🇬🇧 (@TRobinsonNewEra)

റെസ്റ്റോറൻ്റിൽ ജോലി ചെയ്യവേ ഹെയർ സ്റ്റൈലൊന്ന് മാറ്റി; 1.3 ലക്ഷം ടിപ്പ് ലഭിച്ചെന്ന് യുവതി

2023 ൽ ഏറ്റവും കൂടുതൽ മോഷ്ടിക്കപ്പെട്ട കാറാണ് ലെക്സസ് ആർഎക്സ് എന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിന് കാരണം ഇവ മോഷ്ടിക്കാന്‍ എളുപ്പമാണെന്നത് തന്നെ. എന്നാല്‍ കമ്പനി ചെലവഴിക്കുന്ന പണം പോലീസിനെ സഹായിക്കാൻ മാത്രമാണെന്നും കാറിന്‍റെ സുരക്ഷാ സംവിധാനം മെച്ചപ്പെടുത്താൻ കമ്പനി പണം ചെലവഴിക്കാറില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.  'കീലെസ് എൻട്രി' സൗകര്യം ഉള്ളതിനാലാണ് മോഷ്ടാക്കൾക്ക് കാർ എളുപ്പത്തിൽ മോഷ്ടിക്കാൻ കഴിയുന്നത്. 2023 ൽ യുകെയിൽ ഏറ്റവും കൂടുതൽ മോഷ്ടിക്കപ്പെട്ട മൂന്ന് ലാൻഡ് റോവർ മോഡലുകള്‍ റേഞ്ച് റോവർ സ്പോർട്ട്, റേഞ്ച് റോവർ ഇവോക്ക്, ലാൻഡ് റോവർ ഡി എന്നിവയാണ്. അതേസമയം പുതിയ കുടിയേറ്റക്കാരുടെ വരവാണോ മോഷണം വര്‍ദ്ധിക്കാന്‍ കാരണമെന്ന് നിരവധി പേര്‍ സമൂഹ മാധ്യമങ്ങളിലൂടെ ചോദിച്ചു. ടോമി റോബിന്‍സണ്‍ എന്ന എക്സ് ഉപയോക്താവ് പങ്കുവച്ച വീഡിയോ ഇതിനകം അരലക്ഷത്തിലധികം പേരാണ് കണ്ടത്. 

നെറ്റിസണ്‍സിനെ ആവേശത്തിലാക്കി 'ഹ്യൂമന്‍സീ' എന്ന വിളിക്കപ്പെട്ട ഒലിവർ ചിമ്പാന്‍സിയുടെ ചിത്രങ്ങൾ വൈറൽ

click me!