Latest Videos

ദുബായില്‍ ബഹുനില ഹോട്ടലിന്‍റെ ബാല്‍ക്കണിയല്‍ വസ്ത്രം ഉണക്കാനിടുന്ന സ്ത്രീയുടെ വീഡിയോ വൈറല്‍

By Web TeamFirst Published Jul 1, 2024, 8:41 AM IST
Highlights


വീഡിയോ പെട്ടെന്ന് തന്നെ സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ നേടി. ചിലര്‍ രൂക്ഷ വിമര്‍ശനവുമായെത്തിയപ്പോള്‍ മറ്റ് ചിലര്‍ സ്ത്രീയെ പ്രശംസിച്ച് കൊണ്ട് കുറിപ്പെഴുതി. 


ലോകത്തിന്‍റെ ഏത് കോണിലെത്തിയാലും അത് വരെ തുടര്‍ന്ന് വന്നിരുന്ന ചില രീതികള്‍ മനുഷ്യന്‍ അബോധമായി ആവര്‍ത്തിക്കും. അത് ജൈവികമായ ഒരു പ്രക്രിയയാണ്. സമാനമായ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ അത് ഒരേ സമയം വിമര്‍ശനവും അഭിനന്ദനവും ഏറ്റുവാങ്ങി. ദുബായിലെ ആഡംബര ഹോട്ടലിന്‍റെ ബാല്‍ക്കണിയില്‍ ഒരു ഇന്ത്യന്‍ സ്ത്രീ വസ്ത്രങ്ങള്‍ ഉണക്കാനിടുന്ന വീഡിയോയായിരുന്നു അത്. പല്ലവി വെങ്കിടേഷ് എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. വീഡിയോയില്‍ 'പാം അറ്റ്ലസിലായാലും അമ്മ വെറുമൊരു അമ്മയാകുന്നു.' എന്ന കുറിപ്പും കാണാം. 

വീഡിയോ പെട്ടെന്ന് തന്നെ സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ നേടി. ചിലര്‍ രൂക്ഷ വിമര്‍ശനവുമായെത്തിയപ്പോള്‍ മറ്റ് ചിലര്‍ സ്ത്രീയെ പ്രശംസിച്ച് കൊണ്ട് കുറിപ്പെഴുതി. വീഡിയോയില്‍, ദുബായിലെ പാം അറ്റ്ലസ് എന്ന അംബരചുംബിയായ കെട്ടിടത്തിന്‍റെ ബാല്‍ക്കെണിയില്‍ ഒരു സ്ത്രീ കാക്കി ബര്‍മുഡ കുടഞ്ഞ് കൊണ്ട്  വെയിലത്ത് ഉണക്കാനിടുന്നതായി ഭാവിക്കുന്നു. പിന്നാലെ ക്യാമറ ദൂരെയുള്ള മറ്റൊരു കെട്ടിടത്തിന്‍റെ ബാല്‍ക്കെണിയില്‍ തുണി ഉണങ്ങാനായി വിരിച്ചിട്ടിരിക്കുന്നതും കാണാം. നിരവധി പേരാണ് വീഡിയോയ്ക്ക് കുറിപ്പെഴുതാനെത്തിയത്. ഒന്നേമുക്കാല്‍ ലക്ഷം പേര് വീഡിയോ ലൈക്ക് ചെയ്തപ്പോള്‍ ഒരു കോടി പതിനാറ് ലക്ഷം പേരാണ് വീഡിയോ കണ്ടത്. 

പങ്കാളി നിങ്ങളെ വഞ്ചിക്കുകയാണോ? ഏറ്റവും പുതിയ സോഷ്യൽ മീഡിയ ടേം 'മൈക്രോ ചീറ്റിങ്ങി'നെ കുറിച്ച് അറിയാം

'12 മണിക്കൂർ ജോലി, വിനോദങ്ങളില്ല, ജീവിതം നരകതുല്യം'; യുവതിയുടെ സോഷ്യൽ മീഡിയ പോസ്റ്റ് വൈറല്‍

 'അമ്മയുടെ ജോലി' എന്ന് കുറിച്ച് കൊണ്ട് പാം അറ്റ്ലാന്‍റിസ് ദി പാം ഹോട്ടലിന്‍റെ സമൂഹ മാധ്യമ പേജില്‍ നിന്നും കുറിപ്പെത്തി. ഒപ്പം ഹോട്ടലിലെ താമസം നിങ്ങള്‍ ആസ്വദിച്ചുവെന്ന് കരുതുന്നെന്നും തുണികള്‍ നിങ്ങള്‍ കുളിക്കുമ്പോള്‍ ഉണക്കുന്നതിനായി ബാത്ത് റൂമില്‍ തന്നെ ഒരു റിട്രാക്റ്റബിൾ ഡ്രൈയിംഗ് ചരട് ഞങ്ങള്‍ കെട്ടിയിട്ടുണ്ടെന്നും അവര്‍ എഴുതി. വന്‍ നഗരങ്ങളില്‍ ഇത്തരത്തില്‍ തുണികള്‍ ബാല്‍ക്കണിയിലുള്ള മറ്റും ഉണക്കാനിടുന്നത് അത്ര പരിചിതമായ ഒന്നല്ല. അതിനായി മറ്റ് സാങ്കേതിക വിദ്യകളെയാണ് പൊതുവേ ആശ്രയിക്കാറ്. ചിലര്‍ ഇത്തരം പ്രവര്‍ത്തികള്‍ മറ്റ് രാജ്യങ്ങളില്‍ മോശം പെരുമാറ്റമാണെന്ന് എഴുതി. നിങ്ങൾ താമസിക്കുന്ന ഹോട്ടലിന്‍റെ നിയമങ്ങളെ മാനിക്കുക എന്ന് മറ്റ് ചിലര്‍ ഉപദേശിച്ചു.  'ദുബായിൽ ഇത്തരത്തില്‍ ചെയ്യുന്നത് നിയമവിരുദ്ധമാണ്! നിങ്ങൾക്ക് എതിരെ പിഴ ചുമത്താം, നിയമങ്ങൾ പരിശോധിക്കാം' മറ്റൊരു കാഴ്ചക്കാരന്‍ മുന്നറിയിപ്പ് നല്‍കി. 

50 വർഷമായി ഏകാന്ത തടവില്‍ കഴിയുന്ന ബ്രിട്ടീഷ് തടവുകാരൻ: ചെയ്ത കുറ്റം കേട്ടാൽ ആരും അമ്പരക്കും

click me!