'വർഷങ്ങളായി ഞാൻ ഈ ആശയത്തെക്കുറിച്ച് ചിന്തിക്കുന്നു. ഒരിക്കൽ എനിക്ക് ഒരു ഗിന്നസ് വേൾഡ് റെക്കോർഡ്സ് ബുക്ക് ലഭിച്ചു, ആ പുസ്തകത്തിലാണ് ഇത്തരമൊരു റെക്കോർഡ് ഉള്ള കാര്യം ഞാന്‍ അറിഞ്ഞത്.' ഇവാൻ ഷാൽക്ക് പറയുന്നു.
ഡച്ച് എഞ്ചിനീയര്‍മാര്‍ ചേര്‍ന്ന് ലോകത്തിലെ ഏറ്റവും വലിയ സൈക്കള്‍ നിര്‍മ്മിച്ചു. പുതിയ സൈക്കിളിന് 180 അടി, 11 ഇഞ്ചാണ് നീളം. ഇതോടെ 2020 ല്‍ ഓസ്ട്രേലിയക്കാരനായ ബെർണി റയാൻ നിര്‍മ്മിച്ച 155 അടി 8 ഇഞ്ച് നീളമുള്ള സൈക്കിള്‍ പഴങ്കഥയായി. ദൈനംദിന ഉപയോഗത്തിന് സൈക്കിള്‍ ഉപയോഗപ്രദമല്ലെങ്കിലും ഈ സൈക്കിളില്‍ ഒരു സവാരിയൊക്കെ സാധ്യമാണെന്ന് റിപ്പോര്‍ട്ടുകള്‍. ഇവാൻ ഷാൽക്ക് എന്ന 39 കാരനാണ് സൈക്കിള്‍ നിര്‍മ്മാണ ടീമിന് നേതൃത്വം നല്‍കിയത്. സംഗതി ഇതിനകം ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടി.
'വർഷങ്ങളായി ഞാൻ ഈ ആശയത്തെക്കുറിച്ച് ചിന്തിക്കുന്നു. ഒരിക്കൽ എനിക്ക് ഒരു ഗിന്നസ് വേൾഡ് റെക്കോർഡ്സ് ബുക്ക് ലഭിച്ചു, ആ പുസ്തകത്തിലാണ് ഇത്തരമൊരു റെക്കോർഡ് ഉള്ള കാര്യം ഞാന്‍ അറിഞ്ഞത്.' ഇവാൻ ഷാൽക്ക് പറയുന്നു. കഴിഞ്ഞ 60 വര്‍ഷത്തിനിടെ നിരവധി തവണ ഈ റെക്കോര്‍ഡ് ഭേദിക്കപ്പെട്ടെന്ന് ഗിന്നസ് വേൾഡ് റെക്കോർഡ്സ് ബുക്ക് തന്നെ പറയുന്നു. 1965 ൽ ജർമ്മനിയിലെ കൊളോണിൽ നിർമ്മിച്ച 8 മീറ്റർ (26 അടി 3 ഇഞ്ച്) വലുപ്പമുള്ള ഒരു സൈക്കിളിനാണ് ഈ ഇനത്തിലെ ആദ്യ റെക്കോര്‍ഡ്. പിന്നാലെ ന്യൂസിലൻഡ്, ഇറ്റലി, ബെൽജിയം, ഓസ്ട്രേലിയ, നെതർലാൻഡ് (രണ്ട് ടീം) എന്നീ രാജ്യങ്ങളില്‍ നിന്നും ഓരോ തവണയും റെക്കോര്‍ഡ് ഭേദിക്കൊണ്ടേയിരുന്നു. ഒടുവില്‍ 180 അടി. 11 ഇഞ്ച് നീളമുള്ള സൈക്കിള്‍ നിർമ്മിച്ച് ഇവാൻ ലോക റെക്കോര്‍ഡ് സ്വന്തമാക്കി.
undefined
തത്സമയ റിപ്പോര്‍ട്ടിംഗിനിടെ പാക് മാധ്യമ പ്രവര്‍ത്തകയെ കാള കുത്തി തെറിപ്പിക്കുന്ന വീഡിയോ വൈറല്‍
കാർണിവൽ ഫ്ലോട്ടുകൾ നിർമ്മിക്കുന്നതില്‍ വിദഗ്ദനാണ് ഇവാന്‍. പുതിയ റെക്കോര്‍ഡ് സ്ഥാപിക്കാനായി 2018 മുതലുള്ള തന്‍റെ ഒഴിവുകാല സമയം മുഴുവനും അദ്ദേഹം സൈക്കിള്‍ നിര്‍മ്മാണത്തിനായി മാറ്റിവച്ചു. എന്നാല്‍, ഇത്രയും വലിയൊരു സൈക്കിള്‍ ഒറ്റയ്ക്ക് നിര്‍മ്മിക്കാന്‍ കഴിയില്ലെന്ന് മനസിലാക്കിയ ഇവാന്‍ തന്‍റെ ഗ്രാമമായ പ്രിൻസെൻബീക്കിലെ പ്രദേശിക കാര്‍ണിവല്‍ ടീമിനെയും ഒപ്പം കൂട്ടുകയായിരുന്നു. മറ്റുള്ളവര്‍ ടിവിക്ക് മുന്നില്‍ ചടങ്ങിരിക്കുമ്പോള്‍ തങ്ങള്‍ പ്രിന്‍സെന്‍ബീക്കുകാര്‍ സാങ്കേതിക തൊഴിലാവസരങ്ങളിലെ അറിവ് പരമാവധി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുന്നു എന്നാണ് അദ്ദേഹം തന്‍റെ ഗ്രാമത്തെ കുറിച്ച് പറഞ്ഞത്. സൈക്കിള്‍ നിര്‍മ്മാണത്തിന്‍റെ വീഡിയോ ഗിന്നസ് വേൾഡ് റെക്കോർഡ്സ് യൂട്യൂബില്‍ പങ്കുവച്ചപ്പോള്‍ വെറും ആറ് ദിവസം കൊണ്ട് കണ്ടത് പന്ത്രണ്ടര ലക്ഷം പേരാണ്.