'നോട്ട് വേണോ നോട്ട്...'; ബംഗ്ലാദേശ് പച്ചക്കറി മാർക്കറ്റിൽ എല്ലാ നോട്ടും കിട്ടുമെന്ന് ട്രവൽ ബ്ലോഗർ; വീഡിയോ വൈറൽ

By Web Team  |  First Published Jul 3, 2024, 6:08 PM IST

വീഡിയോയില്‍ ആളുകള്‍ പച്ചക്കറികള്‍ വില്‍ക്കാന്‍ വച്ചതിന് സമാനമായി വിവിധ രാജ്യങ്ങളുടെ നോട്ട് കെട്ടുകള്‍ വില്പനയ്ക്കായി വച്ചു. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയ്ക്ക് സമീപത്തെ ഗുലിസ്ഥാനിലാണ് ഈ മാര്‍ക്കറ്റ്.



രോ രാജ്യത്തിന്‍റെയും നോട്ടുകള്‍ അച്ചടിക്കുന്നതിന് കൃത്യമായ ചില നിയന്ത്രണങ്ങളുണ്ട്. എത്ര നോട്ട് വിനിമയത്തിലുണ്ട്. ഇനി എത്ര നോട്ടുകള്‍ കൂടി വേണം. അവയില്‍ തന്നെ ഏതൊക്കെ ഏറ്റവും ചെറിയ തുകയുടെ നോട്ട് മുതല്‍ ഏറ്റവും വലിയ തുകയുടെ നോട്ട് വരെ കൃത്യമായ സംഖ്യ കണക്കാക്കുകയും അതിനനുസരിച്ച് ഓരോ രാജ്യത്തെയും റിസര്‍വ് ബാങ്കുകളോ സെന്‍ട്രല്‍ ബാങ്കുകളോ ആണ് നോട്ടുകള്‍ അച്ചടിക്കുന്നത്. ഇത്തരത്തില്‍ അച്ചടിക്കുന്ന നോട്ടുകള്‍ വിതരണം ചെയ്യുന്നതിനും കൃത്യമായ മാര്‍ഗരേഖകളുണ്ട്. എന്നാല്‍, ഇത്തരം കാര്യങ്ങളെയെല്ലാം അപ്രസക്തമാക്കുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ നെറ്റിസണ്‍സ് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. വീഡിയോ ഇതിനകം 91 ലക്ഷം പേരാണ് കണ്ടത്. 

ബംഗ്ലാദേശിലെ ഒരു പച്ചക്കറി മാർക്കറ്റിൽ ആളുകൾ വിവിധ രാജ്യങ്ങളുടെ നോട്ട് കെട്ടുകൾ വിൽക്കാന്‍ വച്ചിരിക്കുന്ന ഒരു വീഡിയോയായിരുന്നു അത്. റായ് ഹർഷ്  എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. അത് ബംഗ്ലാദേശിലെ ഒരു പണ മാര്‍ക്കറ്റാണ്. ഈ മാര്‍ക്കറ്റിനെ 'നോട്ട് ചന്ത' (Market of notes) എന്നാണ് വിശേഷിപ്പിക്കുന്നത്. വീഡിയോയില്‍ ആളുകള്‍ പച്ചക്കറികള്‍ വില്‍ക്കാന്‍ വച്ചതിന് സമാനമായി വിവിധ രാജ്യങ്ങളുടെ നോട്ട് കെട്ടുകള്‍ വില്പനയ്ക്കായി വച്ചു. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയ്ക്ക് സമീപത്തെ ഗുലിസ്ഥാനിലാണ് ഈ മാര്‍ക്കറ്റ്. ബംഗ്ലാദേശ് മുതല്‍ യുഎസ് വരെയുള്ള രാജ്യങ്ങളുടെ നോട്ടുകള്‍ ഈ മാര്‍ക്കറ്റിലെ പൊതു നിരത്തില്‍ കെട്ടുകെട്ടുകളായി വില്ക്കാന്‍ വച്ചിരിക്കുന്നത് വീഡിയോയില്‍ കാണാം. 

Latest Videos

undefined

ഭാര്യ 'ട്രിപ്പി'ന് പോയി; വീട് വൃത്തിയാക്കിയ ഭർത്താവിന് ലഭിച്ചത് ഒരു 'രഹസ്യ പെട്ടി', ജീവിതം തകർന്നെന്ന് യുവാവ്

കാമുകിയുടെ ലഗേജ് നഷ്ടപ്പെട്ടു; എയർ ലൈനുകളെ ട്രാക്ക് ചെയ്ത് റാങ്ക് ചെയ്യാൻ വെബ്സൈറ്റ് ഉണ്ടാക്കി കാമുകൻ

മിക്കവാറും എല്ലാ രാജ്യങ്ങളിലും ഇത്തരം അനധികൃത, നിയമവിരുദ്ധമായ പണമിടപാടുകള്‍ നടക്കുന്നുണ്ടെന്ന് ഒരു കാഴ്ചക്കാരന്‍ എഴുതി. 'ബംഗ്ലാദേശിൽ മാത്രമല്ല, ദില്ലിയുടെ പ്രാന്തപ്രദേശത്തും ഭയമില്ലാതെ കറൻസി വിൽക്കുന്ന സാധാരണ സാഹചര്യമാണ് ഉള്ളത്. ഉദാഹരണത്തിന്, കീറിയ 100 രൂപ നോട്ട് ഉണ്ടെങ്കിൽ, അവർ പകരം 80 അല്ലെങ്കിൽ 90 രൂപ നൽകും. ഇത്തരത്തില്‍ നോട്ടുകൾ ബാങ്കുകളില്‍ നിന്നും കൈമാറാം. പക്ഷേ, അവിടെ നിങ്ങള്‍ നീണ്ട ക്യൂ നില്‍ക്കേണ്ടിവരും. അതുകൊണ്ടാണ് ആളുകൾ ഇവിടെ വന്ന് നിലവിലെ നോട്ടുകൾ മാറ്റുന്നതെന്ന് ഒരു കാഴ്ചക്കാരന്‍ എഴുതി. 

ഉറുമ്പുകള്‍ മുറിവേറ്റ കാല്‍ ശസ്ത്രക്രിയയിലൂടെ മുറിച്ച് മാറ്റും; പുതിയ പഠനം
 

click me!