50 വർഷത്തെ അധ്യാപനത്തിന് ശേഷം പടിയിറങ്ങി അധ്യാപിക, വേദനയോടെ കുട്ടികൾ, വീഡിയോ

By Web Team  |  First Published Jun 6, 2022, 4:16 PM IST

തന്റെ 22 -ാമത്തെ വയസ്സിൽ ഒരു ഇംഗ്ലീഷ് അധ്യാപികയായിട്ടാണ് അവൾ സ്കൂളിൽ ചേർന്നത്. കൃത്യം 50 വർഷങ്ങൾക്ക് മുൻപ് ഒത്തിരി ആകാംഷയോടെ ചവിട്ടിക്കയറിയ ആ പടവുകൾ ഇന്നവൾ കൃതജ്ഞതയോടെ തിരിച്ചിറങ്ങുകയാണ്. 


അധ്യാപകർ (Teachers) നമ്മുടെ സമൂഹത്തിന്റെ അവിഭാജ്യ ഘടകമാണ്. ഓരോ വ്യക്തിയെയും ഒരു നല്ല പൗരനായി വളത്തിയെടുക്കുന്നതിൽ അധ്യാപകരുടെ പങ്ക് വലുതാണ്. നല്ല അധ്യാപകരോട് വിടപറയുന്നത് ശരിക്കും വേദനാജനകമാണ്. 50 വർഷത്തെ അധ്യാപനത്തിന് ശേഷം ഒരു ടീച്ചർ വിരമിച്ചപ്പോൾ, അവർക്ക് വൈകാരികമായ യാത്രയയപ്പ് നൽകി ഒരു സ്കൂൾ. അതിന്റെ ഹൃദയസ്പർശിയായ ഒരു വീഡിയോ അവരുടെ മകൾ സാമൂഹ്യമാധ്യമത്തിൽ അടുത്തിടെ പങ്കിട്ടു.

തുടർന്ന്, പെട്ടെന്ന് തന്നെ വീഡിയോ വൈറലായി. അധ്യാപികയുടെ സ്കൂളിലെ അവസാനത്തെ ദിവസമായിരുന്നു അന്ന്. അവർ സ്കൂളിൽ നിന്ന് പുറത്തേയ്ക്ക് നടക്കുമ്പോൾ വരാന്തയുടെ ഇരുവശത്തുമായി വിദ്യാർത്ഥികളും മറ്റ് അധ്യാപകരും വരിവരിയായി നിന്നു. എന്തിനെന്നല്ലേ, തങ്ങളുടെ പ്രിയപ്പെട്ട അധ്യാപികയെ യാത്രയാക്കാൻ. അതും വെറുതെയല്ല. മറിച്ച് അവർ നടന്ന് നീങ്ങിയപ്പോൾ വശങ്ങളിൽ നിന്ന് സകലമാന ആളുകളും അവരെ കൈയടിച്ച്, ആശംസകൾ നേർന്ന് യാത്രയയച്ചു. അവർ നടന്ന് നീങ്ങുന്ന വഴികളിൽ മുഴുവൻ ആ കയ്യടികൾ മുഴങ്ങി കേട്ടു. വരാന്തകൾ തോറും അതിന്റെ പ്രതിധ്വനി മുഴങ്ങി. സ്കൂളിലെ വിദ്യാർത്ഥികളുടെയും, സഹപ്രവർത്തകരുടെയും സ്നേഹം അധ്യാപികയുടെ കണ്ണ് നനയിച്ചു. സന്തോഷാശ്രുക്കൾ അവരുടെ കവിളുകളെ നനച്ചു. എല്ലാവരോടും അവർ കാണിക്കുന്ന സ്നേഹത്തിന് നന്ദി പറഞ്ഞുകൊണ്ട് അധ്യാപിക നടന്നകന്നു.  

Latest Videos

undefined

തന്റെ 22 -ാമത്തെ വയസ്സിൽ ഒരു ഇംഗ്ലീഷ് അധ്യാപികയായിട്ടാണ് അവൾ സ്കൂളിൽ ചേർന്നത്. കൃത്യം 50 വർഷങ്ങൾക്ക് മുൻപ് ഒത്തിരി ആകാംഷയോടെ ചവിട്ടിക്കയറിയ ആ പടവുകൾ ഇന്നവൾ കൃതജ്ഞതയോടെ തിരിച്ചിറങ്ങുകയാണ്. വെള്ളിയാഴ്ച മകൾ കാതറിനാണ് ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കിട്ടത്. “എന്റെ അമ്മ 50 വർഷത്തോളം ഈ ഹൈസ്‌കൂളിൽ പഠിപ്പിച്ചു. ഇംഗ്ലീഷ് അധ്യാപികയായി ജീവിതം തുടങ്ങുമ്പോൾ അവർക്ക് 22 വയസ്സായിരുന്നു. ഇന്ന് അവരുടെ അവസാന ദിവസമായിരുന്നു. അവസാനമായി അമ്മ പടിയിറങ്ങാൻ ഒരുങ്ങിയപ്പോൾ, സ്കൂൾ മുഴുവൻ അവരെ യാത്ര അയക്കാൻ എത്തി" മകൾ എഴുതി. വീഡിയോ ഇതുവരെ ആയിരക്കണക്കിന് ആളുകൾ കണ്ടു. വീഡിയോ കണ്ട ആളുകൾ ഹൃദയംഗമമായ അഭിപ്രായങ്ങൾ പങ്കിട്ടു. പലരും വിരമിക്കൽ ദിനത്തിൽ അവർക്ക്  ആശംസകൾ നേർന്നു. "നിങ്ങളുടെ അമ്മയ്ക്ക് അഭിനന്ദനങ്ങൾ!!!! അധ്യാപകർ ശരിക്കും ഒരു അത്ഭുതമാണ്" ഒരാൾ കുറിച്ചു.  


 

click me!