വീഡിയോ ഒരുപാട് ആളുകളെ ഭയത്താൽ വിറപ്പിച്ചുവെങ്കിലും മിക്കവരും ആ മനുഷ്യന്റെ ധീരവും ദയാപൂർവമുള്ള പെരുമാറ്റത്തെയും പ്രശംസിച്ചു.
പാമ്പുകളെ(snakes) സാധാരണയായി ഭൂരിഭാഗം പേർക്കും പേടിയാണ്. എന്നാൽ, സാമൂഹികമാധ്യമങ്ങളിൽ വൈറലാവുന്ന ഈ വീഡിയോ മറ്റൊന്നാണ്. എല്ലാവരും അങ്ങനെ പാമ്പിനെ ഭയന്ന് മാറിനിൽക്കുന്നില്ല എന്നും പാമ്പ് എല്ലാനേരവും ഉപദ്രവിക്കുന്നില്ല എന്നും അത് തെളിയിക്കുന്നു. ഒരാൾ പാമ്പിന് വെള്ളം കൊടുക്കുന്ന വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ സുശാന്ത നന്ദയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്.
അതിനോടൊപ്പം, “വേനൽക്കാലം അടുക്കുന്നു” എന്ന അടിക്കുറിപ്പും നൽകിയിട്ടുണ്ട്. നിങ്ങൾ നൽകുന്ന കുറച്ച് ജലം പോലും ഒരു ജീവൻ രക്ഷിക്കും. നിങ്ങളുടെ പൂന്തോട്ടത്തിൽ കുറച്ച് വെള്ളം ഒരു പാത്രത്തിൽ വയ്ക്കുക, അത് പല മൃഗങ്ങൾക്കും ജീവിതം തിരികെ നൽകാനുതകും എന്നും അടിക്കുറിപ്പിൽ സൂചിപ്പിക്കുന്നു.
undefined
ഒരു മനുഷ്യൻ ശ്രദ്ധാപൂർവം കുപ്പിയിൽ നിന്ന് വെള്ളം തന്റെ കൈപ്പത്തിയിൽ ഒഴിച്ച് ദാഹിച്ച പാമ്പിന് കൊടുക്കുന്നത് വീഡിയോയിൽ കാണാം. പാമ്പ് ശാന്തമായി വെള്ളം കുടിക്കുന്നു. വീഡിയോ ഒരുപാട് ആളുകളെ ഭയത്താൽ വിറപ്പിച്ചുവെങ്കിലും മിക്കവരും ആ മനുഷ്യന്റെ ധീരവും ദയാപൂർവമുള്ള പെരുമാറ്റത്തെയും പ്രശംസിച്ചു. പാമ്പ് വെള്ളം കുടിക്കുന്നത് താൻ ആദ്യമായാണ് കാണുന്നത് എന്ന് ഒരാൾ കമന്റിട്ടു. ഷെയർ ചെയ്‍ത ശേഷം, വീഡിയോ 15,000-ത്തിലധികം പേർ കണ്ടു.
"വിദഗ്‌ധരുടെ മേൽനോട്ടത്തിലാണ് പ്രവൃത്തി ചെയ്യുന്നത്. ഇത് വീട്ടിൽ പരീക്ഷിക്കരുത്" ഒരു ഉപയോക്താവ് എഴുതി. ഈ വേനൽക്കാലത്ത് നമ്മുടെ വീട്ടിൽ വെള്ളം വയ്ക്കുന്നതിനെ കുറിച്ചാണ് മറ്റൊരാൾ ഓർമ്മിപ്പിച്ചത്.
വീഡിയോ കാണാം:
Summer is approaching. Your few drops can save someone’s life. Leave some water in your garden in a container for that can mean a choice between life & death for many animals🙏 pic.twitter.com/ZSIafE4OEr
— Susanta Nanda IFS (@susantananda3)