ഒറ്റത്തടിയിൽ വെള്ളത്തിൽ ബാലൻസ് ചെയ്ത് ഏഴ് ആമകൾ, വൈൈറലായി വീഡിയോ

By Web Team  |  First Published Jun 8, 2022, 11:21 AM IST

ആടുന്ന തടിയുടെ മീതെ അവ വീഴാതെ പിടിച്ചിരിക്കുന്നത് അത്ഭുതകരവും, രസകരവുമായ കാഴ്ചയാണ്. ഒടുവിൽ ഈ ബാലൻസ് കളിയിൽ ഒന്നിന് പുറകെ ഒന്നായി നാലെണ്ണം വെള്ളത്തിൽ വീഴുകയും അവസാനം വരെ പിടിച്ചിരുന്ന മൂന്ന് ആമകൾ വിജയിക്കുകയും ചെയ്തു.


ഒരുമയുണ്ടെങ്കിൽ ഉലക്കമേലും കിടക്കാം എന്ന പഴഞ്ചൊല്ല് ഓർക്കുന്നുണ്ടോ? അതിനെ ഓർമിപ്പിക്കുന്ന ഒരു വീഡിയോ അടുത്തിടെ ഇന്റർനെറ്റിൽ വൈറലാ(viral)യിരുന്നു. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഒരു മരത്തടിയിൽ അഞ്ചിലധികം ആമകൾ (turtles) വീഴാതെ പിടിച്ചിരിക്കുന്നതാണ് ആ വീഡിയോ. വേനൽക്കാലം എത്തുമ്പോൾ, എല്ലാവരും വാട്ടർ പാർക്കുകളിലും നദികളിലും നീന്താൻ പോകാറുണ്ട്. ചൂടിൽ നിന്ന് രക്ഷനേടാനായി മറ്റ് ജീവികളും വെള്ളത്തിൽ ഇറങ്ങാറുണ്ട്. അത്തരത്തിൽ വെള്ളത്തിൽ ഇരിക്കുന്ന ആമകളുടെ ചിരിപ്പിക്കുന്ന ഒരു വീഡിയോയാണ് ഇത്.

മൃഗങ്ങളുമായി ബന്ധപ്പെട്ട രസകരമായ വീഡിയോകൾ പങ്കുവയ്ക്കുന്ന Buitengebieden എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് ഇതും പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ കളി എനിക്ക് ഇഷ്ടപ്പെട്ടു എന്ന തലക്കെട്ടിലാണ് 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ പങ്കിട്ടിരിക്കുന്നത്. ഈ വീഡിയോയിൽ അകെ മൊത്തം ഏഴ് ആമകളെ കാണാം. അവർ ഒരു തടാകമെന്ന് തോന്നിക്കുന്ന ഒരിടത്താണ് ഉള്ളത്. ഏഴ് ആമകളും വെള്ളത്തിൽ പൊന്തി കിടക്കുന്ന മരത്തടിയിൽ അള്ളിപ്പിടിച്ച് ഇരിക്കുന്നത് വീഡിയോയിലൂടെ കാണാം. എന്നാൽ, നമ്മെ രസിപ്പിക്കുന്നത് അതൊന്നുമല്ല, വെള്ളത്തിലെ പൊങ്ങി കിടക്കുന്ന ആ തടിയിൽ ഇത്രയേറെ ആമകൾ വന്നിരിക്കുമ്പോൾ, സ്വാഭാവികമായും മരത്തടി ആടാൻ തുടങ്ങും. മരത്തടി അനങ്ങുമ്പോൾ പിടി വിട്ട് വെള്ളത്തിലേക്ക് വീഴാതിരിക്കാൻ ആമകൾ നടത്തുന്ന പരിശ്രമം കണ്ട് കൊണ്ടിരിക്കാനാണ് ശരിക്കും രസം. അവയുടെ ആ മരത്തടിയിലുള്ള ബാലൻസിങ് ആക്ട് കുറച്ച് നേരം തുടരുന്നു.

Latest Videos

undefined

അതിനിടയിൽ ചിലത് വെള്ളത്തിൽ വീഴുന്നുണ്ട്. എങ്കിലും മറ്റുള്ളവ മരത്തടി ഉരുളുന്നതിനനുസരിച്ച് സ്വന്തം ശരീരവും അനക്കുന്നു. അങ്ങനെ മരത്തടിക്കൊപ്പം നീങ്ങി സൂക്ഷമായി ശരീരം ബാലൻസ് ചെയ്യുന്നു. എന്നിട്ട് വീഴാതെ അതിൽ തന്നെ പിടിച്ചിരിക്കുന്നു. ഒന്നിന് പുറകെ ഒന്നായി ആമകൾ മരത്തടിയിൽ കയറി ഇരുന്നപ്പോൾ വെള്ളത്തിൽ പൊങ്ങി കിടക്കുന്ന തടി ഉലയാൻ തുടങ്ങി.  

ആടുന്ന തടിയുടെ മീതെ അവ വീഴാതെ പിടിച്ചിരിക്കുന്നത് അത്ഭുതകരവും, രസകരവുമായ കാഴ്ചയാണ്. ഒടുവിൽ ഈ ബാലൻസ് കളിയിൽ ഒന്നിന് പുറകെ ഒന്നായി നാലെണ്ണം വെള്ളത്തിൽ വീഴുകയും അവസാനം വരെ പിടിച്ചിരുന്ന മൂന്ന് ആമകൾ വിജയിക്കുകയും ചെയ്തു. ആളുകൾക്ക് ഈ വീഡിയോ കണ്ട് ചിരിയടക്കാൻ കഴിയുന്നില്ല. 8.4 ദശലക്ഷത്തിലധികം ആളുകൾ ഈ രസകരമായ വീഡിയോ ഇതുവരെ കണ്ടു കഴിഞ്ഞു. അതേസമയം അഞ്ച് ലക്ഷത്തോളം പേർ വീഡിയോ ലൈക്കും ചെയ്തിട്ടുണ്ട്. അതേസമയം, ഭൂമിയിൽ ഏറ്റവും ആയുസ്സുള്ള ജീവികൾ ആമകളാണ് എന്നാണ് പറയുന്നത്. ഒരു ആമയുടെ ശരാശരി ആയുസ്സ് 200 മുതൽ 250 വർഷങ്ങൾ വരെയാണ്.  

I like this game.. 😂 pic.twitter.com/F0JZNKxkAS

— Buitengebieden (@buitengebieden)
click me!