മഞ്ഞിലൂടെ തെന്നി ജിംനി, പുറത്തേക്ക് ചാടി രക്ഷപ്പെട്ട് ഡ്രൈവര്‍; ഞെട്ടിപ്പിക്കുന്ന വീഡിയോ വൈറൽ

By Web Team  |  First Published Dec 14, 2024, 12:34 PM IST

അടല്‍ തുരങ്കത്തിന് സമീപത്തെ ചെറിയൊരു ഇറക്കിലൂടെ പോകുമ്പോഴാണ് ജിംനി മഞ്ഞില്‍ തെന്നി നീങ്ങിയത്. പിന്നാലെ ഡ്രൈവര്‍ വാഹനത്തിന്‍റെ ഡോർ തുറന്ന് പുറത്തേക്ക് ചാടി. 



ഹിമാചല്‍ പ്രദേശിലും കശ്മീരിലും മഞ്ഞ് കാലം ആരംഭിച്ചു. നാടും നഗരവും പര്‍വ്വതവും മഞ്ഞില്‍ മൂടി. റോഡുകളിലും മഞ്ഞ് നിറഞ്ഞ് കിടക്കുകയാണ്. ഇത് വലിയ തോതിലുള്ള അപകടങ്ങള്‍ക്ക് വഴിവെയ്ക്കുന്നുവെന്ന് ഓരോ ദിവസവും സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെടുന്ന വീഡിയോകളില്‍ വ്യക്തം. കഴിഞ്ഞ ദിവസം മഞ്ഞ് നിറഞ്ഞ റോഡിലൂടെ തെന്നി നീങ്ങിയ  മാരുതി സുസുകി ജിംനിയിൽ നിന്നും ഡ്രൈവര്‍ പുറത്തേക്ക് ചാടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. മണാലിയെ ലഹൗൾ-സ്പിതി താഴ്വരയുമായി ബന്ധിപ്പിക്കുന്ന, 10,000 അടിക്ക് മുകളിലുള്ള ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഹൈവേ തുരങ്കമായ അടൽ ടണലിന് സമീപത്തെ റോഡില്‍ നിന്നുള്ള ദൃശ്യങ്ങളാണ് വൈറലായത്. 

വീഡിയോയില്‍ മഞ്ഞില്‍ തെന്നിനീങ്ങുന്ന ഒന്നിലധികം വാഹനങ്ങളെ കാണാം. ഇതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ഒരു ജിംനി റോഡിലൂടെ വട്ടം കറങ്ങുന്നു. ഇതിനിടെയാണ് ഡ്രൈവര്‍ വാഹനത്തിന്‍റെ ഡോര്‍ തുറന്ന് പുറത്തേക്ക് ചാടുന്നത്. തലനാരിഴയ്ക്കാണ് ഡ്രൈവറുടെ രക്ഷപ്പെടല്‍. ഇതിന് പിന്നാലെ വാഹനം തെന്നിനീങ്ങി താഴേക്ക് പോകുന്നതും കാണാം. നിങ്ങള്‍ക്ക് പരിഭ്രാന്തരാകാന്‍ താല്‍പ്പര്യമില്ലെങ്കില്‍ പോകരുത്. നിങ്ങള്‍ക്ക് പോകാന്‍ താത്പര്യമുണ്ടെങ്കില്‍ ഉപദേശം തേടുക. എല്ലാം ശരിയാകും എന്നായിരുന്നു. വീഡിയോ പങ്കുവച്ച് കൊണ്ട് നന്‍ഗൽവാസി എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നും കുറിച്ചത്.

Latest Videos

അത്യപൂര്‍വ്വ നിധി; 6-ാം നൂറ്റാണ്ടിലെ കപ്പല്‍ഛേദത്തിന്‍റെ അവശിഷ്ടങ്ങള്‍ ഇറ്റലിയുടെ തീരത്ത് നിന്നും കണ്ടെത്തി

undefined

2025 -ൽ മൂന്നാം ലോക മഹായുദ്ധം, പക്ഷേ...; പുതുവര്‍ഷ പ്രവചനങ്ങളുമായി ബ്രസീലിയന്‍ പാരാ സൈക്കോളജിസ്റ്റ്

ഡിസംബർ 9 -ാം തിയതി മുതല്‍ മണാലിയിലും ഹിമാചൽ പ്രദേശിന്‍റെ മറ്റ് ഭാഗങ്ങളിലും ശക്തമായ മഞ്ഞ് വീഴ്ചയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.  ഇതോടെ വിനോദ സഞ്ചാരത്തിനായി എത്തുന്ന വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതും ഏറി. കഴിഞ്ഞ ഞായറാഴ്ച ഭിഷൻ ഗാർഗ് ലാഹോൾ-സ്പിതി ജില്ലയിലെ മഞ്ഞുമൂടിയ റോഡിൽ കാര്‍ അപകടത്തില്‍പ്പെട്ട് ഒരു ദില്ലി സ്വദേശി മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മഞ്ഞിലൂടെ വാഹനങ്ങള്‍ തെന്നിനീങ്ങുന്ന വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ട് തുടങ്ങിയത്. മഞ്ഞ് വീഴ്ചയുള്ള റോഡില്‍ പ്രത്യേക സ്നോ ടയറുകളുള്ള വാഹനങ്ങള്‍ ഉപയോഗിച്ചാല്‍ ഇത്തരം പ്രശ്നങ്ങള്‍ ഒരു പരിധി വരെ തടയാന്‍ കഴിയുമെന്ന് വീഡിയോയ്ക്ക് താഴെയുള്ള കുറിപ്പുകള്‍ അവകാശപ്പെട്ടു. 

'അടങ്ങി നിക്കെടാ...'; ഭക്ഷണത്തിനായി വാശി പിടിക്കുന്ന കടുവ കുഞ്ഞിനെ കണ്ട് അമ്പരന്ന് സോഷ്യല്‍ മീഡിയ
 

click me!