വാഹനം നീങ്ങിക്കൊണ്ടിരിക്കവെയാണ് പെട്ടെന്ന് ഒരു ഹിപ്പൊപ്പൊട്ടാമസ് ഇവരുടെ വാഹനത്തിന് മുന്നിലെത്തിയത്. വീഡിയോ തുടങ്ങുമ്പോൾ കാണുന്നത് ഒരു ഹിപ്പോ പതിയെ നടന്നു വരുന്നതാണ്. എന്നാൽ, കുറച്ച് കഴിഞ്ഞ് വാഹനം കണ്ണിൽ പെട്ടതോടെ ഹിപ്പോ ഓടി അതിനടുത്തെത്തുന്നത് കാണാം.
വന്യമൃഗങ്ങളുടെ പ്രകൃതം നമ്മുടെ പ്രവചനങ്ങളിലൊന്നും നിൽക്കാത്തതാണ്. അത് എപ്പോൾ എങ്ങനെ പെരുമാറും എന്ന കാര്യത്തിൽ നമുക്ക് യാതൊരു തരത്തിലുള്ള ഊഹവും കാണില്ല. അതിനാൽ തന്നെ കാട്ടിലെ കാഴ്ചകൾ കാണാൻ പോകുമ്പോൾ നല്ല ശ്രദ്ധ വേണം എന്ന് പറയാറുണ്ട്. മാത്രമല്ല, നാഷണൽ പാർക്കുകളിൽ സഫാരി നടത്തുന്നവർ ചിലപ്പോൾ ചില അപൂർവ കാഴ്ചകൾക്ക് സാക്ഷികളാവാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധയാകർഷിക്കുന്നത്.
ദക്ഷിണാഫ്രിക്കയിൽ നിന്നാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കയിലെ മന്യോണി പ്രൈവറ്റ് ഗെയിം റിസർവിലെത്തിയ സന്ദർശകരാണ് ഒരു കൂറ്റൻ ഹിപ്പൊപ്പൊട്ടാമസിന്റെ അപ്രതീക്ഷിതമായ നീക്കത്തിന് മുന്നിൽ പകച്ചു പോയത്.
തങ്ങളുടെ യാത്ര ആസ്വദിക്കുകയായിരുന്നു അവിടെയെത്തിയ വിനോദസഞ്ചാരികൾ. വാഹനം നീങ്ങിക്കൊണ്ടിരിക്കവെയാണ് പെട്ടെന്ന് ഒരു ഹിപ്പൊപ്പൊട്ടാമസ് ഇവരുടെ വാഹനത്തിന് മുന്നിലെത്തിയത്. വീഡിയോ തുടങ്ങുമ്പോൾ കാണുന്നത് ഒരു ഹിപ്പോ പതിയെ നടന്നു വരുന്നതാണ്. എന്നാൽ, കുറച്ച് കഴിഞ്ഞ് വാഹനം കണ്ണിൽ പെട്ടതോടെ ഹിപ്പോ ഓടി അതിനടുത്തെത്തുന്നത് കാണാം.
ആകെ അരിശപ്പെട്ടാണ് ഹിപ്പോ വരുന്നത്. നേരെ വാഹനത്തിനടുത്തേക്ക് പാഞ്ഞടുത്ത ഹിപ്പോ തന്റെ വാ പിളർക്കുന്നതും വാഹനത്തെ കടിക്കാനായുന്നതും കാണാം. അപ്പോഴേക്കും വാഹനം അവിടെ നിന്നും നീങ്ങുന്നു.
undefined
വീഡിയോ യൂട്യൂബിൽ പങ്കുവച്ചിരിക്കുന്നത് Latest Sightings എന്ന അക്കൗണ്ടിൽ നിന്നാണ്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയിരിക്കുന്നത്. അതിൽ ചിലർ ഹിപ്പോകൾ അപകടകാരികളാണ് എന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മറ്റ് ചിലർ പറഞ്ഞത് ഹിപ്പോയുടെ മൂഡ് അന്ന് ശരിയായിരുന്നില്ല എന്നാണ്. ഹിപ്പോ കട്ടിലിന്റെ മറുവശത്ത് കൂടിയാണ് ഇന്ന് എഴുന്നേറ്റത് എന്നായിരുന്നു ഒരാൾ നൽകിയ രസകരമായ കമന്റ്.