ഹെലികോപ്ടറിൽ നിന്നുമുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പങ്കിട്ടതോടെ നിരവധി പേരാണ് അത് കണ്ട് ആശ്ചര്യം കൊണ്ടത്. വളരെ ചുരുങ്ങിയ നേരം കൊണ്ട് തന്നെ ഒരു ലക്ഷത്തിലധം ലൈക്കുകൾ വീഡിയോ നേടി.
സാധാരണ പുൾ അപ്പു( Pull Ups)കളിൽ എന്ത് ത്രില്ലാണ് ഉള്ളത്? അതുകൊണ്ട് തന്നെ ഇവിടെ വ്യത്യസ്തനായി, ഹെലികോപ്റ്ററിൽ(Helicopter) തൂങ്ങിക്കിടന്ന് പുൾ അപ്പ് ചെയ്ത് ഗിന്നസ് റെക്കോർഡ് സ്ഥാപിച്ചിരിക്കുകയാണ് ഒരാൾ. വൈറലായ ഈ വീഡിയോയിൽ, അർമേനിയയിൽ നിന്നുള്ള റോമൻ സഹൃദ്യൻ ഒരു ഹെലികോപ്റ്ററിന്റെ ലാൻഡിംഗ് സ്കിഡിൽ തൂങ്ങിക്കിടക്കുന്നതായി കാണാം. തുടർന്ന് അദ്ദേഹം അതിൽ തൂങ്ങിക്കിടന്ന് പുൾ അപ് ചെയ്യുകയാണ്.
ഇങ്ങനെ വായുവിൽ തൂങ്ങിക്കിടന്ന് പുൾ അപ് ചെയ്യുമ്പോൾ ഒരു ഹെൽമറ്റ് ഇയാൾ സുരക്ഷയ്ക്ക് വേണ്ടി ധരിച്ചിട്ടുണ്ട്. ഒരു മിനിറ്റിനുള്ളിൽ 23 പുൾ-അപ്പുകളുമായിട്ടാണ് ഇയാൾ ലോക റെക്കോർഡ് ഉറപ്പിച്ചത്. ഒരു മിനിറ്റിനുള്ളിൽ ഹെലികോപ്റ്ററിൽ നിന്നുമുള്ള ഏറ്റവുമധികം പുൾ-അപ്പ്. റോമൻ സഹൃദ്യൻ -23 പുൾ അപ്പ് ഒരുമിനിറ്റിൽ പൂർത്തിയാക്കി എന്ന് അടിക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
undefined
ആദ്യമായിട്ടല്ല റോമൻ ഒരു ലോക റെക്കോർഡ് നേടുന്നത്. നേരത്തെയും ഇയാൾ ലോക റെക്കോർഡുകൾ സ്വന്തമാക്കിയിട്ടുണ്ട്. ഏതായാലും ഹെലികോപ്ടറിൽ നിന്നുമുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പങ്കിട്ടതോടെ നിരവധി പേരാണ് അത് കണ്ട് ആശ്ചര്യം കൊണ്ടത്. വളരെ ചുരുങ്ങിയ നേരം കൊണ്ട് തന്നെ ഒരു ലക്ഷത്തിലധം ലൈക്കുകൾ വീഡിയോ നേടി. അതുപോലെ നിരവധിപ്പേർ വീഡിയോയ്ക്ക് കമന്റുകളും ചെയ്തു. ഒരൂ യൂസർ ഇട്ട കമന്റ്, 'ശരിക്കും റെക്കോർഡ് നൽകേണ്ടത് അതിന്റെ പൈലറ്റിനാണ്, ഹെലികോപ്ടർ ഇടിക്കാഞ്ഞതിന്' എന്നായിരുന്നു. 'അദ്ദേഹത്തിന് ഹെൽമെറ്റ് ധരിക്കാൻ തോന്നിയത് ഭാഗ്യം തന്നെ. അഥവാ എന്തെങ്കിലും സംഭവിച്ചിരുന്നു എങ്കിലോ' എന്ന് മറ്റൊരാൾ കമന്റ് ചെയ്‍തു.
ലോക റെക്കോർഡ് നേടിയ പ്രകടനത്തിന്റെ വീഡിയോ കാണാം :