വീഡിയോ കാണുമ്പോൾ തോന്നുന്നത് ഒന്നുകിൽ കുരങ്ങൻ ബാഗ് തുറന്ന് ഭക്ഷണം എടുക്കുന്നത് അയാൾ അറിഞ്ഞിട്ടില്ല. അല്ലെങ്കിൽ അറിഞ്ഞിട്ടും അയാൾ ഗൗനിക്കുന്നില്ല എന്നാണ്.
കുരങ്ങന്മാർ വളരെ ബുദ്ധിയുള്ള മൃഗങ്ങളാണ്. ആളുകളിൽ നിന്നും വസ്തുക്കൾ മോഷ്ടിച്ചെടുക്കാൻ വിരുതന്മാരും ആണിവർ. അതിനായി അവർ കാണിക്കുന്ന സൂത്രങ്ങളും പലതാണ്. പലപ്പോഴും സൺഗ്ലാസ്, ഫോൺ പോലുള്ളവ പോലും അവ മോഷ്ടിക്കാറുണ്ട്. എന്നാലും കുരങ്ങന്മാർക്ക് മോഷ്ടിക്കാൻ ഏറ്റവും ഇഷ്ടം ഭക്ഷണ സാധനങ്ങൾ തന്നെയാണ്. പലപ്പോഴും കാട്ടിൽ നിന്നും നഗരങ്ങളിലേക്ക് വന്ന് അവ വീട്ടിൽ കയറി ഭക്ഷണം മോഷ്ടിക്കാറുണ്ട്.
പലതവണ, കുരങ്ങുകൾ ക്ഷേത്രങ്ങളിലോ പാർക്കുകളിലോ ഒക്കെ വച്ച് വിനോദസഞ്ചാരികളിൽ നിന്ന് ഭക്ഷണം തട്ടിപ്പറിക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അത് ചിപ്സോ പഴങ്ങളോ ഒക്കെ ആകാം. ഒരു കുരങ്ങൻ ഒരാളുടെ ബാഗിൽ നിന്ന് ഭക്ഷണം മോഷ്ടിക്കുന്ന വീഡിയോയാണ് അതുപോലെ ഇപ്പോൾ വൈറലാകുന്നത്. കുരങ്ങിന് നേരെ പുറം തിരിഞ്ഞ് ഇരിക്കുന്ന ഒരാളാണ് വീഡിയോയിൽ. അയാൾ ഒരു വിനോദസഞ്ചാരി ആണെന്നാണ് കരുതുന്നത്. വീഡിയോ കാണുമ്പോൾ തോന്നുന്നത് ഒന്നുകിൽ കുരങ്ങൻ ബാഗ് തുറന്ന് ഭക്ഷണം എടുക്കുന്നത് അയാൾ അറിഞ്ഞിട്ടില്ല. അല്ലെങ്കിൽ അറിഞ്ഞിട്ടും അയാൾ ഗൗനിക്കുന്നില്ല എന്നാണ്.
undefined
കുരങ്ങൻ ആദ്യം ബാഗിന്റെ ആദ്യത്തെ അറയുടെ സിപ്പ് വിദഗ്ധമായി തുറക്കുന്നു, അത് പക്ഷേ കാലിയാണ്. ശേഷം രണ്ടാമത്തെ അറ പകുതി തുറന്ന് കൈ അകത്തിട്ട് ഒരു ആപ്പിൾ എടുക്കുകയാണ്. ആപ്പിൾ എടുത്ത ശേഷം കുരങ്ങൻ അവിടെ നിന്നും ഓടിപ്പോവുകയും ചെയ്യുന്നു.
'waowafrica' എന്ന ഐഡിയാണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. 103k -ലധികം ആളുകൾ വീഡിയോ കണ്ട് കഴിഞ്ഞു. കുരങ്ങൻ ഒരു വിദഗ്ദ്ധനായ കള്ളൻ തന്നെ എന്നാണ് പലരും അഭിപ്രായപ്പെട്ടത്. എന്തായാലും ആളുകൾ കുരങ്ങന്റെ വീഡിയോ നന്നായി ആസ്വദിച്ചു.
വീഡിയോ കാണാം: