നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയത്. കുരങ്ങനെ എല്ലാവർക്കും അങ്ങ് ഇഷ്ടപ്പെട്ടു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതുപോലെ ഒരു കുരങ്ങൻ തനിക്കും ഉണ്ടായിരുന്നു എങ്കിൽ എന്ന് നിരവധിപ്പേരാണ് കമന്റ് ചെയ്തത്.
മനുഷ്യനും മൃഗങ്ങളും വികാരങ്ങളുടെ കാര്യത്തിൽ ചിലപ്പോൾ ഒരുപോലെ പ്രതികരിക്കാറുണ്ട് എന്ന് തോന്നാറുണ്ടോ? അതിനൊരു തെളിവാണ് ഇപ്പോൾ ഇന്റർനെറ്റിൽ കറങ്ങി നടക്കുന്നത്. ഈ വീഡിയോ ആരെക്കൊണ്ടും അങ്ങനെ ചിന്തിപ്പിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. അതിൽ ഒരു കുരങ്ങൻ വയ്യാത്ത ഒരാളെ ആശ്വസിപ്പിക്കുന്നതാണ് കാണാൻ കഴിയുക.
ട്വിറ്ററിലാണ് വൈറലായിരിക്കുന്ന വീഡിയോ പങ്കുവച്ചിരിക്കുന്നത്. അതിൽ ഷർട്ടും ഷോർട്സും ധരിച്ച ഒരു കുരങ്ങനെ കാണാം. അതിന്റെ അടുത്തായി ഒരു മനുഷ്യൻ ഇരിക്കുന്നുണ്ട്. അയാൾക്ക് വയ്യെന്നോ, മാനസിക പിരിമുറുക്കമുണ്ട് എന്നോ ഒക്കെ തോന്നും അയാളുടെ പെരുമാറ്റം കണ്ടാൽ. എന്തായാലും കുരങ്ങനും അത് മനസിലാവുന്നുണ്ട്.
undefined
അതോടെ, കുരങ്ങൻ ഇയാളെ തന്റെ മടിയിൽ കിടക്കാൻ പ്രേരിപ്പിക്കുകയാണ്. ആദ്യം ഇയാൾ കുരങ്ങന്റെ മടിയിൽ കിടക്കുന്നില്ല. അതോടെ അയാളെ തട്ടിവിളിച്ച് ഇവിടെ കിടക്ക് എന്ന് കാണിച്ച് കൊടുക്കുകയാണ് കുരങ്ങൻ. അപ്പോൾ അയാൾ മനസിലായി എന്നതു പോലെ കുരങ്ങന്റെ മടിയിൽ കിടക്കുകയാണ്. തീർന്നില്ല, കുരങ്ങൻ മെല്ലെ അയാളുടെ പുറത്ത് തട്ടി ആശ്വസിപ്പിക്കുന്നുമുണ്ട്.
ഓൺലൈനിൽ ഷെയർ ചെയ്ത ഉടനെ തന്നെ മൂന്ന് മില്ല്യണിലധികം ആളുകളാണ് വീഡിയോ കണ്ടത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയത്. കുരങ്ങനെ എല്ലാവർക്കും അങ്ങ് ഇഷ്ടപ്പെട്ടു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതുപോലെ ഒരു കുരങ്ങൻ തനിക്കും ഉണ്ടായിരുന്നു എങ്കിൽ എന്ന് നിരവധിപ്പേരാണ് കമന്റ് ചെയ്തത്.
എന്റെ ഇപ്പോഴത്തെ മാനസികാവസ്ഥയിൽ ഇതുപോലെ ബുദ്ധിയുള്ള ഒരു കുരങ്ങൻ എനിക്കൊപ്പം ഉണ്ടായിരുന്നു എങ്കിൽ എന്നാണ് ഒരാൾ കമന്റ് ചെയ്തത്. ഇതാണ് എനിക്ക് വേണ്ടത് എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തത്.
ഏതായാലും, വീഡിയോ കാണാം:
452- Ağlayan arkadaşını dizine yatırıp teselli eden maymun pic.twitter.com/gezl0NKX8g
— 59.748 farklı hayvan (@59748hayvan)