ഇന്നും, നശോന്മുഖമായ മധ്യകാല കോട്ടകളുടെ പുറം ഭിത്തികളിൽ നിന്ന് നീണ്ടുനിൽക്കുന്ന ഏറ്റവും പ്രധാനപ്പെട്ടതും എളുപ്പത്തിൽ തിരിച്ചറിയാവുന്നതുമായ സവിശേഷതകളിൽ ഒന്നാണ് ഈ കക്കൂസുകൾ.
വാസ്തുവിദ്യ, ജലസേചനം, ഭക്ഷണശീലങ്ങൾ എന്ന് തുടങ്ങി സകല മേഖലകളിലും മനുഷ്യവർഗം മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. നൂറ്റാണ്ടുകളായി നടന്നു വരുന്ന മാറ്റത്തിൽ നാമിന്ന് ഉപയോഗിക്കുന്ന പലമുറികളുടെയും ശൗചാലയങ്ങളുടെയും പ്രാകൃത രൂപം എങ്ങനെയായിരിക്കും എന്ന് എപ്പോഴെങ്കിലും നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? യൂറോപ്പിൽ, 'പ്രൈവി' അല്ലെങ്കിൽ 'ഗാർഡറോബ്' എന്നറിയപ്പെടുന്ന മധ്യകാല ടോയ്‌ലറ്റ് തികച്ചും പ്രാകൃതമായിരുന്നു. അതേസമയം, പുരാതന കാലഘട്ടം മുതൽ തന്നെ രാജകൊട്ടാരങ്ങളിലും പ്രഭു കുടുംബങ്ങളിലും ഒക്കെ ഉണ്ടായിരുന്ന മുറികൾക്ക് കൂടുതൽ സൗകര്യങ്ങൾ ഉണ്ടായിരുന്നു. പ്രായോഗികത, സ്വകാര്യത, കാര്യക്ഷമമായ മാലിന്യ നിർമാർജനം തുടങ്ങിയ ഘടകങ്ങൾ ഇവിടെ ശ്രദ്ധാപൂർവം പരിഗണിക്കപ്പെട്ടു.
ഇന്നും, നശോന്മുഖമായ മധ്യകാല കോട്ടകളുടെ പുറം ഭിത്തികളിൽ നിന്ന് നീണ്ടുനിൽക്കുന്ന ഏറ്റവും പ്രധാനപ്പെട്ടതും എളുപ്പത്തിൽ തിരിച്ചറിയാവുന്നതുമായ സവിശേഷതകളിൽ ഒന്നാണ് ഈ കക്കൂസുകൾ. ഇവയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ ഏറെ ശ്രദ്ധ നേടി. എക്സ്പ്ലൈനിംഗ് എവിരി തിംഗ്സ് എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോ ഇതിനകം നിരവധി പേര്‍ കണ്ടുകഴിഞ്ഞു.
undefined
ഒരു കലിങ്കല്‍ ചുമരിന് ഇടയിലുള്ള വിടവിലൂടെ കാണുന്ന പടികളിലൂടെ വീഡിയോയില്‍ മുന്നോട്ട് നീങ്ങുന്നു. ഏറെ പടികള്‍ കയറി മുന്നോട്ട് നിങ്ങുന്നതിനിടെ ഇടത്തേക്കും വലത്തേക്കുമുള്ള ചില തിരിവുകള്‍ കാണാം. ഒടുവില്‍ വീഡിയോ ഒരു വളരെ ഇടുങ്ങിയ ഒരു സ്ഥലത്ത് നില്‍ക്കുന്നു. താഴെയായി ചെറിയ രണ്ട് ദ്വാരങ്ങള്‍ കാണാം. ഇതായിരുന്നു മധ്യകാലത്തെ കക്കൂസ്. ഈ ദ്വാരങ്ങളിലൂടെ താഴെ നിന്നും സൂര്യ വെളിച്ചം കടന്ന് വരുന്നു. അതായത് ശൌച്യം ചെയ്താല്‍ ഉടനെ തന്നെ അത് കെട്ടിടത്തിന്‍റെ താഴെയുള്ള നദിയിലേക്ക് നേരിട്ടെത്തുന്നു. ഇത്തരം കോട്ടകള്‍ 11 -ാം നൂറ്റാണ്ടിലാണ് നിര്‍മ്മിച്ചത്. 1176-1777 ൽ നിർമ്മിച്ച ഇംഗ്ലണ്ടിലെ ഡെർബിഷെയറിലെ പെവറിൽ കോട്ടയില്‍ ഇത് ഒരു പാറക്കെട്ടിന് മുകളിലാണെന്നും വീഡിയോയിലെ കുറിപ്പില്‍ പറയുന്നു. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ നിരവധി പേരാണ് സംശയങ്ങളുമായി മുന്നോട്ട് വന്നത്. മധ്യകാല കക്കൂസിന്‍റെ നിര്‍മ്മാണത്തെ കുറിച്ച് നിരവധി പേര്‍ അത്ഭുതം പ്രകടിപ്പിച്ചു. മറ്റ് ചിലര്‍ പറഞ്ഞത് ഇത്രയും വിശാലമായ ഒരു ശുചിമുറി രാജകൊട്ടാരങ്ങളിൽ നിർമ്മിക്കുന്നത് അപകടമാണ് എന്നായിരുന്നു. കാരണം, ശത്രുക്കൾക്ക് സുഖമായി കോട്ടയ്ക്കുള്ളില്‍ കടക്കാന്‍ ഇത്തരം മുറികള്‍ ഉപയോഗിക്കാം. ഒളിച്ചിരിക്കാനും സൌകര്യപ്രദം എന്നായിരുന്നു.