നായയും അതിന്റെ ഉടമയും ഭയന്ന് വിറങ്ങലിച്ച് നിൽക്കുകയായിരുന്നു. ഉടനെ സമീപം ഉണ്ടായിരുന്ന ഒരാൾ പാമ്പിന്റെ വാലിൽ പിടിച്ച് വായുവിൽ ചുഴറ്റി ദൂരേയ്ക്ക് ഒരൊറ്റ ഏറ്. എന്നാൽ കഷ്ടകാലത്തിന് അയാൾക്ക് തന്റെ ലക്ഷ്യം തെറ്റിപ്പോയി.
പാമ്പുകളുടെ വീഡിയോകൾ ഓൺലൈനിൽ നിരവധിയാണ്. മിക്ക ആളുകൾക്കും ഒരു കൗതുകമാണ് അത്തരം വീഡിയോകൾ കാണാൻ. അത്തരത്തിൽ പാമ്പിന്റെ ഒരു വീഡിയോ ഇപ്പോൾ വൈറലാണ്. എന്നാൽ ഈ വീഡിയോ ഒരുപോലെ ഭയവും, തമാശയും ജനിപ്പിക്കുന്ന ഒന്നാണ്. തടാകത്തിന് സമീപം രണ്ട് പേർ നിൽക്കുന്നത് വീഡിയോയിൽ കാണാം. അതിലൊരാളുടെ കൂടെ ഒരു നായയുമുണ്ട്. അപ്പോഴാണ് വെള്ളത്തിലൂടെ ഒരു പാമ്പ് നീന്തിവരുന്നത് അവർ കണ്ടത്.
നായയും അതിന്റെ ഉടമയും ഭയന്ന് വിറങ്ങലിച്ച് നിൽക്കുകയായിരുന്നു. ഉടനെ സമീപം ഉണ്ടായിരുന്ന ഒരാൾ പാമ്പിന്റെ വാലിൽ പിടിച്ച് വായുവിൽ ചുഴറ്റി ദൂരേയ്ക്ക് ഒരൊറ്റ ഏറ്. എന്നാൽ കഷ്ടകാലത്തിന് അയാൾക്ക് തന്റെ ലക്ഷ്യം തെറ്റിപ്പോയി. ദൂരെ ഒരു ബോട്ടിൽ ആളുകൾ പോകുന്നുണ്ടായിരുന്നു. അയാൾ വായുവിൽ ചുഴറ്റി എറിഞ്ഞ പാമ്പ് നിർഭാഗ്യവശാൽ, ചെന്ന് വീണത് ആ ബോട്ടിനുള്ളിൽ ഇരുന്ന ആളുകളുടെ മേലെയായിരുന്നു. കഴിഞ്ഞില്ലേ കഥ! ആളുകൾ ഭയന്ന് നിലവിളിച്ച് അതിൽ നിന്ന് വെള്ളത്തിലേയ്ക്ക് എടുത്ത് ചാടുന്നതാണ് പിന്നീട് നമുക്ക് വീഡിയോയിൽ കാണാൻ കഴിയുന്നത്. നായയെയും ഉടമയെയും സഹായിക്കാൻ ശ്രമിച്ചതാണ് അയാൾ എന്നാൽ അത് അതിനേക്കാൾ വലിയ വിനയായി എന്ന് പറഞ്ഞാൽ മതിയല്ലോ. ഐപിഎസ് ഓഫീസർ ദിപാൻഷു കബ്രയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. അദ്ദേഹം വീഡിയോയ്ക്ക് താഴെ "ലക്ഷ്യം മാത്രമല്ല, ഉന്നവും ശരിയായിരിക്കണം” എന്ന് എഴുതിയിരുന്നു.
വീഡിയോ വൈകാതെ വൈറലായി. ഉപയോക്താക്കൾ വീഡിയോ കണ്ടു ചിരിയടക്കാൻ പാടുപെടുകയാണ്. “മറ്റുള്ളവർക്ക് പാമ്പിനെ എറിഞ്ഞു കൊടുക്കുന്നത് വളരെ അപകടകരമാണ്, അതിനാൽ അതിനെ സൂക്ഷിക്കുക,” ഒരു ഉപയോക്താവ് എഴുതി. “ബോട്ട് യാത്ര ആസ്വദിക്കുകയായിരുന്ന അവരോട് നിങ്ങൾ തമാശ കാണിക്കുകയാണോ,” മറ്റൊരാൾ എഴുതി. തനിക്ക് ആ ആളുകളുടെ അവസ്ഥ ആലോചിക്കാൻ വയ്യെന്നായിരുന്നു ഇനി ഒരാൾ എഴുതിയത്.
नियत ही नहीं, निशाना भी ठीक होना चाहिए.😅 pic.twitter.com/ouwnDB60i0
— Dipanshu Kabra (@ipskabra)