'പോരാട്ടം മറ്റൊരു ദിവസമാവാം' എന്നാണ് മുതല പറയുന്നത് എന്നാണ് ഒരാൾ കമന്റിട്ടിരിക്കുന്നത്. 'താനും ആ ഫ്രയിംഗ് പാനിലാവുമെന്ന് തോന്നിയത് കൊണ്ടാവാം മുതല വെള്ളത്തിലേക്ക് മടങ്ങിയത്' എന്നാണ് മറ്റൊരാൾ കുറിച്ചിരിക്കുന്നത്.
ഓസ്ട്രേലിയയിൽ ഒരുപാട് വന്യമൃഗങ്ങളുണ്ട്. അവിടെ നിന്നും ഒരുപാട് മൃഗങ്ങളുടെ വീഡിയോ വരാറുണ്ട്. ഇപ്പോഴിതാ ഒരു മുതലയെ ഫ്രയിംഗ് പാനുപയോഗിച്ച് നേരിടുകയാണ് ഒരാൾ. വൈറലായ ക്ലിപ്പിൽ, നോർത്തേൺ ടെറിട്ടറിയിൽ നിന്നുള്ള കൈ ഹാൻസെൻ എന്ന പബ് ഉടമ ഒരു ഭീമൻ മുതലയുമായി മുഖാമുഖം വരികയാണ്.
ആക്രമണകാരിയായ മുതല വാ തുറന്ന് മുന്നോട്ട് നീങ്ങുന്നത് കാണാം. അത് ഹാൻസനെ ആക്രമിക്കാൻ ശ്രമിക്കുന്നതുപോലെയാണ് മുന്നോട്ട് വരുന്നത്. എന്നാൽ, ഒരു പേടിയും ഇല്ലാതെ ഒരു ഫ്രൈയിംഗ് പാൻ ഉപയോഗിച്ച് നിസ്സംഗതയോടെ അതിനെ പ്രതിരോധിക്കുകയാണ് ഇയാൾ.
എന്നാൽ, മുതല അയാളെ ആക്രമിക്കുന്നതിന് പകരം പിന്നോട്ട് നീങ്ങുകയും ആ ഏരിയ തന്നെ വിട്ടുപോവുകയും ചെയ്യുകയാണ്. ഹാൻസെൻ മുതലയ്ക്ക് നേരെ ഫ്രയിംഗ് പാനുമായി നീങ്ങുന്ന വീഡിയോ വൈറലാകുകയും സോഷ്യൽ മീഡിയയിൽ നിരവധി ആളുകൾ അത് കാണുകയും കമന്റിടുകയും ചെയ്തു.
undefined
'പോരാട്ടം മറ്റൊരു ദിവസമാവാം' എന്നാണ് മുതല പറയുന്നത് എന്നാണ് ഒരാൾ കമന്റിട്ടിരിക്കുന്നത്. 'താനും ആ ഫ്രയിംഗ് പാനിലാവുമെന്ന് തോന്നിയത് കൊണ്ടാവാം മുതല വെള്ളത്തിലേക്ക് മടങ്ങിയത്' എന്നാണ് മറ്റൊരാൾ കുറിച്ചിരിക്കുന്നത്. 'ഫ്രയിംഗ് പാൻ ഒരു ആയുധമായി കയ്യിൽ കരുതാമെന്ന് പഠിച്ചു' എന്നായിരുന്നു മറ്റൊരു കമന്റ്.
മുതലകളുടെ നിരവധി വീഡിയോ ഇതുപോലെ വൈറലായിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ ദിവസം നാൽപതോളം മുതലകളിൽ നിന്നും രക്ഷപ്പെട്ടോടുന്ന ഒരു സിംഹത്തിന്റെ വീഡിയോയും ഇതുപോലെ വൈറലായിരുന്നു. ഒരു ഹിപ്പോപ്പൊട്ടാമസിന്റെ മൃതദേഹത്തിന് മുകളിൽ നിൽക്കുകയായിരുന്നു സിംഹം. അപ്പോൾ ചുറ്റിലും നാൽപതോളം മുതലകൾ കൂടുകയായിരുന്നു. അതോടെ സിംഹം ഒരുവിധത്തിൽ രക്ഷപ്പെടുകയായിരുന്നു.