നിരവധി പേരാണ് വീഡിയോയ്ക്ക് ലൈക്കും കമന്റുമായി എത്തിയത്. 'ഈ വീഡിയോ കണ്ട് ശരിക്കും ഞാൻ കരഞ്ഞു പോയി' എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്.
മൃഗങ്ങളുടേയും പക്ഷികളുടേയും പല വീഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ വൈറലാവാറുണ്ട്. എന്നാൽ, ഇപ്പോൾ വൈറലാവുന്ന ഈ വീഡിയോ ആരുടേയും ഹൃദയത്തെ നൊമ്പരപ്പെടുത്തുന്നതാണ്. @ram_vegan എന്ന അക്കൗണ്ടിൽ നിന്നുമാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
അതിൽ ഒരു ആട് കുഞ്ഞിനെ പോലെ കരയുന്നതാണ് കാണുന്നത്. എവിടെ നിന്നാണ് ഈ വീഡിയോ എടുത്തിരിക്കുന്നത് എന്നത് വ്യക്തമല്ല. ഈദുൽ അദ്‌ഹ സമയത്ത് പകർത്തിയതാണ് ഈ വീഡിയോ എന്നാണ് കരുതുന്നത്. ചന്തയിൽ ആടിനെ വിൽക്കാൻ കൊണ്ടുപോയപ്പോൾ ഉള്ളതാണ് രംഗം.
undefined
'മൃഗങ്ങൾക്ക് സംസാരിക്കാൻ കഴിയില്ലായിരിക്കാം. എന്നാലും അവയ്ക്ക് വികാരങ്ങളുണ്ട്. സംസാരിക്കാൻ കഴിയില്ലെങ്കിലും അവ തന്റെ ഉടമകളെ വളരെ അധികം സ്നേഹിക്കുന്നു. ഉടമകളിൽ നിന്നും വേർപെടേണ്ടി വരുമ്പോൾ അവയുടെ ആത്മാവിന് ചിലപ്പോൾ മുറിവേൽക്കും' എന്ന് എഴുതിയിട്ടുണ്ട്.
വീഡിയോയിൽ ആട് ഒരു മനുഷ്യനെ പോലെ ഉടമയുടെ തോളിൽ ചാരി നിന്ന് ഏങ്ങലടിച്ച് കരയുകയാണ്. ചുറ്റിനും ഈ കാഴ്ച കണ്ട് കൊണ്ട് ഒരുപാട് പേർ നിൽക്കുന്നുണ്ട്. വിൽക്കാനായി ചന്തയിലെത്തിച്ചതിന് തൊട്ടു പിന്നാലെയാണ് ആട് കരയുന്നത്. ഒരു കൊച്ചു കുഞ്ഞിനെ പോലെ ആട് കരയുന്ന രംഗം ആരെയും ഒന്ന് പിടിച്ചുലയ്ക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
Goat brought to be sold hugs owner, cries like human 💔😭 pic.twitter.com/k5LwYRKDqW
— Ramasubramanian V. Harikumar 💎 (@Ram_Vegan)
നിരവധി പേരാണ് വീഡിയോയ്ക്ക് ലൈക്കും കമന്റുമായി എത്തിയത്. 'ഈ വീഡിയോ കണ്ട് ശരിക്കും ഞാൻ കരഞ്ഞു പോയി' എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്. 'എന്നിട്ടും നിങ്ങൾ അവളെ വിറ്റോ, വിറ്റിട്ടുണ്ടാവില്ല' എന്ന് പ്രതീക്ഷിക്കുന്നു എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തിരിക്കുന്നത്.
റോയൽ സൊസൈറ്റി പ്രസിദ്ധീകരിച്ച ഒരു പഠന പ്രകാരം ആടുകൾക്കും മനുഷ്യരെ പോലെ സഹാനുഭൂതിയും മറ്റും പ്രകടിപ്പിക്കാനാവുമെന്നും ആളുകളുടെ മുഖത്തെ ഭാവം തിരിച്ചറിയാനാവുമെന്നും പറയുന്നു.