ബുധനാഴ്ച 10.15 -നാണ് വണ്ടി സ്റ്റേഷനിലെത്തിയത്. 10 മിനിറ്റ് നേരം വണ്ടിക്ക് ഇവിടെ സ്റ്റോപ്പുണ്ട്. അങ്ങനെ ആകെ 30 മിനിറ്റ് കിട്ടിയതോടെ യാത്രക്കാരിൽ പലരും ഭയങ്കര ഹാപ്പിയായി.
സാധാരണയായി നമ്മുടെ നാട്ടിൽ എല്ലാം അൽപം വൈകിയാണ് നടക്കുന്നത്. എന്തെങ്കിലും പരിപാടികളോ ആഘോഷങ്ങളോ ആണ് എങ്കിൽ പോലും പറഞ്ഞ സമയത്തൊന്നും തുടങ്ങില്ല. ഒരു സുഹൃത്ത് വരാൻ പോലും ചിലപ്പോൾ അര മണിക്കൂറോ ഒരു മണിക്കൂറോ കാത്തുനിൽക്കേണ്ടി വരും. അതിനാൽ തന്നെ നേരത്തെ വരുന്നവരെ സന്തോഷത്തോടെ സ്വീകരിക്കുന്നതിൽ തെറ്റ് പറയാനാവില്ല.
ഇവിടെയും സംഭവിച്ചത് അത് തന്നെയാണ്. ബുധനാഴ്ച മധ്യപ്രദേശിലെ രത്‌ലാമിലെ (Ratlam, Madhya Pradesh) ഒരു റെയിൽവേ സ്റ്റേഷനിൽ രസകരമായ ഒരു സംഭവം നടന്നു. നിരവധി യാത്രക്കാർ സ്റ്റേഷനിൽ ഗർബ നൃത്തം (Garba Dance) അവതരിപ്പിച്ചു. ഗുജറാത്തിലെ നവരാത്രി ആഘോഷങ്ങളിൽ കളിക്കുന്നതാണ് സാധാരണയായി ഗർബ നൃത്തം. എന്നാലും റെയിൽവേ സ്റ്റേഷനിൽ ആളുകളെ ഗർബ നൃത്തം ചെയ്യിക്കാൻ പ്രേരിപ്പിച്ച വികാരം എന്തായിരിക്കും? ബാന്ദ്ര-ഹരിദ്വാർ ട്രെയിൻ (Bandra-Haridwar train) 20 മിനിറ്റ് നേരത്തെ എത്തിയതാണ് ആളുകളെ കൊണ്ട് നൃത്തം ചെയ്യിച്ചത്. ട്രെയിൻ നേരത്തെ എത്തുക എന്നത് മിക്കവാറും സങ്കൽപം മാത്രമാണ് അല്ലേ?
undefined
ബുധനാഴ്ച 10.15 -നാണ് വണ്ടി സ്റ്റേഷനിലെത്തിയത്. 10 മിനിറ്റ് നേരം വണ്ടിക്ക് ഇവിടെ സ്റ്റോപ്പുണ്ട്. അങ്ങനെ ആകെ 30 മിനിറ്റ് കിട്ടിയതോടെ യാത്രക്കാരിൽ പലരും ഭയങ്കര ഹാപ്പിയായി. അങ്ങനെ എല്ലാവരും ചേർന്ന് സ്റ്റേഷനിൽ ഗർബ നൃത്തവും ചെയ്‍തു തുടങ്ങി. സ്റ്റേഷനിൽ കൂട്ടം കൂടി നൃത്തം ചെയ്‍താല് പിന്നെ ആ വീഡിയോ വൈറലാവും എന്ന് പ്രത്യേകം പറയേണ്ടല്ലോ? സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോ വളരെ എളുപ്പം വൈറലായി.
സംഭവം കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ ശ്രദ്ധയിലും പെട്ടു, അദ്ദേഹം രത്‌ലം സ്റ്റേഷനിൽ യാത്രക്കാർ നൃത്തം ചെയ്യുന്നതിന്റെ വീഡിയോ ഇന്ത്യയിലെ തദ്ദേശീയ മൈക്രോബ്ലോഗിംഗ് സൈറ്റായ Koo -ലും പങ്കുവച്ചു. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോ നിരവധിപ്പേരാണ് കണ്ടത്. യാത്രക്കാരുടെ സന്തോഷവും ആഹ്ലാദവും ജനങ്ങൾ സന്തോഷത്തോടെയാണ് സ്വീകരിച്ചത്.
വീഡിയോ കാണാം:
रतलाम-- प्लेटफार्म पर यात्रियों ने किया गरबा, बीती रात बांद्रा हरिद्वार ट्रेन समय से पहले पहुंची थी रतलाम, ट्रेन में यात्री हो रहे थे बोर , बोरियत दूर करने प्लेटफार्म पर गरबा pic.twitter.com/4aKSZrn4Qz
— Sudhir Jain (@SudhirNews18)