ജീവൻ തുടിക്കുന്നപോലെ; മരിച്ചുപോയ അച്ഛന്റെ മെഴുകുപ്രതിമ കണ്ട് വിവാഹദിനത്തില്‍ പൊട്ടിക്കരഞ്ഞ് വധു

By Web Team  |  First Published Jun 28, 2022, 10:25 AM IST

വൈറലായ വീഡിയോകളിലും ചിത്രങ്ങളിലും, തന്റെ പിതാവിനെ വീൽചെയറിൽ കൊണ്ടുവരുന്നത് കണ്ട് ഒരു വധു കരയുന്നത് കാണാം. മെഴുക് പ്രതിമ കാണുമ്പോൾ   വിവാഹത്തിൽ പങ്കെടുക്കുന്ന മിക്കവരും കരയുന്നത് കാണാൻ കഴിയും.


അച്ഛനെയോ അമ്മയേയോ നഷ്ടപ്പെ‌ടുക എന്നാൽ വലിയ വേദനയുണ്ടാക്കുന്ന കാര്യമാണ്. പ്രത്യേകിച്ച് ഓരോ ആഘോഷവേളകളിലും അവർ കൂടെ ഉണ്ടായിരുന്നു എങ്കിൽ എന്ന് നമുക്ക് തോന്നിക്കൊണ്ടേയിരിക്കും. ഇന്ത്യയിലെ വിവാഹങ്ങളിലാണ് എങ്കിൽ മാതാപിതാക്കൾക്ക് ചടങ്ങുകളിൽ വലിയ പ്രാധാന്യമുണ്ട്. അച്ഛനെയോ അമ്മയേയോ നഷ്ടപ്പെട്ട പെൺകുട്ടികൾക്ക് ആ ദിവസം വലിയ വേദന തോന്നാറുണ്ട്. 

മരിച്ചുപോയ മാതാപിതാക്കളെ തങ്ങളുടെ വിവാഹദിവസം ഓർക്കാൻ പറ്റുന്നതെല്ലാം അവർ ചെയ്യാറുമുണ്ട്. അങ്ങനെ ഒരു മകൾ വിവാഹത്തിന് മരിച്ചുപോയ അച്ഛന്റെ പൂർണകായ രൂപത്തിലുള്ള മെഴുക് പ്രതിമ കണ്ട് വികാരാധീനയായി. ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. ആവുല ഫാനി എന്ന യുവാവാണ് സഹോദരിയുടെ വിവാഹദിവസം ഇങ്ങനെ ഒരു സർപ്രൈസ് പ്ലാൻ ചെയ്തത്. പിതാവ് ആവുല സുബ്രഹ്മണ്യന്റെ മെഴുക് പ്രതിമയാണ് നിർമ്മിച്ചത്. യുഎസ്‍എ -യിലായിരുന്നു ആവുല ഫാനി താമസിച്ചിരുന്നത്. 

Latest Videos

undefined

 

 

വൈറലായ വീഡിയോകളിലും ചിത്രങ്ങളിലും, തന്റെ പിതാവിനെ വീൽചെയറിൽ കൊണ്ടുവരുന്നത് കണ്ട് ഒരു വധു കരയുന്നത് കാണാം. മെഴുക് പ്രതിമ കാണുമ്പോൾ   വിവാഹത്തിൽ പങ്കെടുക്കുന്ന മിക്കവരും കരയുന്നത് കാണാൻ കഴിയും. വധു തന്റെ പരേതനായ പിതാവിന്റെ പ്രതിമയിൽ ചുംബിക്കുകയും ആലിംഗനം ചെയ്യുകയും ചെയ്ത ശേഷം, മുഴുവൻ കുടുംബവും വിവാഹത്തിൽ പങ്കെടുക്കുന്നവരും അവരുടെ എല്ലാ ചടങ്ങുകളിലും ഈ പ്രതിമയെ കൂടി ഉൾപ്പെടുത്തുന്നത് കാണാം. 

കൊവിഡ് ബാധിച്ചതിനെ തുടർന്നാണ് ഫാനിയുടെ പിതാവ് മരിച്ചത്. തന്റെ അമ്മയും പരേതനായ അച്ഛനും ഭാരത് സഞ്ചാര് നിഗം ​​ലിമിറ്റഡിൽ (ബിഎസ്എൻഎൽ) ജോലി ചെയ്തിരുന്നതായി ഫാനി പറഞ്ഞു. അവരുടെ അച്ഛന്റെ മെഴുക് പ്രതിമ കർണാടകയിൽ നിർമ്മിച്ചതാണ്, ഇത് പൂർത്തിയാക്കാൻ ഒരു വർഷത്തിലേറെ സമയമെടുത്തു.

click me!