അപരിചിതനായ ഒരാള്‍ പുറകില്‍നിന്നും ഓടിവന്ന് ഇവരുടെ മാറില്‍ കടന്നുപിടിക്കുകയായിരുന്നു. തുടര്‍ന്ന് ഈ സ്ത്രീ കുതറുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
പട്ടാപ്പകല്‍ റോഡില്‍ കൂടി നടന്നുപോവുകയായിരുന്നു ആ സ്ത്രീ. ബുര്‍ഖ ധരിച്ച്, റോഡിന്റെ നടുവിലൂടെ നടന്നുപോവുകയായിരുന്ന അവര്‍ക്കു പിറകിലൂടെ പെട്ടെന്നാണ് ഒരാള്‍ ഓടി വന്നത്. അയാള്‍ പുറകില്‍നിന്നും അവരുടെ ദേഹത്ത് കയറിപ്പിടിച്ചു. അവര്‍ കുതറുമ്പോള്‍, മാറിടത്തില്‍ ബലമായി പിടിച്ചു നിന്ന അയാളെ അവര്‍ കുതറിത്തെറിപ്പിച്ചു. അതോടെ അയാള്‍ മുന്‍വശത്തേക്ക് ഓടിരക്ഷപ്പെട്ടു.
പാക്കിസ്താനി സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോയെക്കുറിച്ചാണ് പറയുന്നത്. സംഭവസ്ഥലത്തുള്ള ഒരു സിസിടിവി ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങളിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവമുള്ളത്. മാധ്യമപ്രവര്‍ത്തകര്‍ അടക്കം നിരവധി പേര്‍ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തു. നിസ്സഹായയായ സ്ത്രീ പേടിച്ചരണ്ടുനില്‍ക്കുന്ന ഈ സിസിടിവി വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാവുകയും ചെയ്തു.
سیکٹر آئی 10 اسلام آباد میں حوس کے پجاری درندہ صفت شخص کی حرکت دیکھیں ۔
حکام اس پر پوری نوٹس لے۔
By
pic.twitter.com/N2xFbv3MRA
undefined
ബുര്‍ഖ ധരിച്ച് നടന്നു പോവുകയായിരുന്ന സ്ത്രീയെ പിന്നില്‍നിന്ന് ഓടിവന്ന ഒരാള്‍ കടന്നുപിടിക്കുന്നതാണ് ഈ വീഡിയോയിലുള്ളത്. അപരിചിതനായ ഒരാള്‍ പുറകില്‍നിന്നും ഓടിവന്ന് ഇവരുടെ മാറില്‍ കടന്നുപിടിക്കുകയായിരുന്നു. തുടര്‍ന്ന് ഈ സ്ത്രീ കുതറുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. കുതറിയതിനെ തുടര്‍ന്ന് ഇയാള്‍ ഓടി രക്ഷപ്പെടുന്നതും അപ്രതീക്ഷിതമായുണ്ടായ ഈ സംഭവത്തില്‍ സ്ത്രീ പേടിച്ചരണ്ടു നില്‍ക്കുന്നതും വീഡിയോയില്‍ കാണാം.
തലസ്ഥാനമായ ഇസ്‌ലാമബാദിലാണ് ഈ സംഭവമുണ്ടായതെന്ന് പാക്കിസ്താന്‍ ടി വി ചാനലായ ജിയോ ടി വി റിപ്പോര്‍ട്ട് ചെയ്തു. സെക്ടര്‍ 1-10 ലാണ് ഈ സംഭവം നടന്നതെന്നാണ് ജിയോ ടിവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
یہ تصویر سب مردوں کے لئے ایک چیلنج ہے ہمیں اپنی ماؤں، بہنوں اور بیٹیوں کی عزت کی خاطر اس شخص کو ڈھونڈ کر عبرت کی مثال بنانا چاہئیے ورنہ کل کو یہی واقعہ آپکے گھر کے سامنے بھی ہو سکتا ہے https://t.co/NQOAHECsK8
— Hamid Mir (@HamidMirPAK)സ്ത്രീയോട് അപമര്യാദയായി പെരുമാറിയ ഈ പുരുഷനെ കണ്ടുപിടിച്ച് ഉചിതമായ ശിക്ഷ നല്‍കേണ്ടത് പാക്കിസ്താനിലെ എല്ലാ ആണുങ്ങളുടെയും കര്‍ത്തവ്യമാണെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ഹാമിദ് മിര്‍ ട്വിറ്ററില്‍ അദ്ദേഹം പോസ്റ്റ് ചെയ്ത ഈ വീഡിയോയ്ക്ക് ഒരു കമന്റായി പറഞ്ഞു. സ്തീകളടക്കം നിരവധി പേര്‍ ഈ സംഭവത്തിലെ കുറ്റവാളിയെ കണ്ടെത്തണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ രംഗത്തുവരികയും ചെയ്തു.
പാക്കിസ്താനിലെ ഒരു മെട്രോ സ്‌റ്റേഷനു പുറത്ത് നിരവധി പുരുഷന്‍മാര്‍ ചേര്‍ന്ന് ഒരു സ്ത്രീയെ കയറിപ്പിടിക്കുന്നതും ഉപദ്രവിക്കുന്നതുമായ വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ വര്‍ഷം പുറത്തുവന്നിരുന്നു.