വീഡിയോയിൽ കുറച്ച് ഡോക്ടർമാർ ചേർന്ന് പെരുമ്പാമ്പിന്റെ വയറ്റിൽ നിന്നും ടവ്വൽ വലിച്ചെടുക്കുന്നത് കാണാം. പാമ്പിന്റെ വായയൊക്കെ തുറന്നു പിടിച്ചിട്ടുണ്ട്. നല്ല നീളത്തിലുള്ള ടവ്വലാണ് അതുപോലെ തന്നെ പാമ്പ് വിഴുങ്ങിയിരിക്കുന്നത് എന്നാണ് വീഡിയോ കാണുമ്പോൾ മനസിലാവുന്നത്.
പെരുമ്പാമ്പിന്റെ വയറ്റിൽ നിന്നും ഒരു ബീച്ച് ടവ്വൽ അപ്പാടെ പുറത്തെടുക്കുന്ന വെറ്ററിനറി ഡോക്ടർമാരുടെ വീഡിയോ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. ഓസ്ട്രേലിയയിൽ നിന്നുമുള്ളതാണ് കൗതുകം നിറഞ്ഞ ഈ കാഴ്ച.
മോണ്ടി എന്ന് പേരായ പെരുമ്പാമ്പിന്റെ വയറ്റിൽ നിന്നാണ് നീളമേറിയ ഒരു ബീച്ച് ടവ്വൽ ഇവർ പുറത്തെടുക്കുന്നത്. വീഡിയോയ്‍ക്കൊപ്പം നൽകിയ കാപ്ഷനിൽ പാമ്പ് ആകസ്മികമായി ഒരു ബീച്ച് ടവ്വൽ അപ്പാടെ വിഴുങ്ങികളയുകയായിരുന്നു എന്ന് പറയുന്നുണ്ട്.
മോണ്ടി ഒരു വളർത്തുപാമ്പാണ് എന്നാണ് കരുതുന്നത്. മോണ്ടിയുടെ കുടുംബം ആദ്യം അവനെന്തോ അസാധാരണമായത് തിന്നു എന്ന് കണ്ടപ്പോൾ കൺഫ്യൂഷനിലായിപ്പോയി. പിന്നീടാണ് ഒരു ബീച്ച് ടവ്വൽ അപ്പാടെ വിഴുങ്ങുകയായിരുന്നു എന്ന് മനസിലാവുന്നത്. ബീച്ച് ടവ്വലിന്റെ ഒരു ഭാഗം അതിന്റെ വായിൽ കണ്ടപ്പോഴാണ് വീട്ടുകാർക്ക് കാര്യം മനസിലാവുന്നത്.
ഉടനെ തന്നെ അവർ മോണ്ടിയെ വെറ്ററിനറി ആശുപത്രിയിൽ എത്തിച്ചു. മോണ്ടിയുടെ വയറ്റിൽ എവിടെയാണ് ടവ്വൽ ഉള്ളത് എന്ന് കൃത്യമായി കണ്ടെത്തുന്നതിന് വേണ്ടി പിന്നാലെ സംഘം എക്സ് റേ എടുക്കുകയും ചെയ്തു. പിന്നീട്, എൻഡോസ്‍കോപ്പിയാണ് ചെയ്തത്. അങ്ങനെ ടവ്വൽ കൃത്യമായി എവിടെയാണ് ഉള്ളത് എന്ന് കണ്ടെത്തിയ സംഘം പാമ്പിന്റെ വയറ്റിൽ നിന്നും ടവ്വൽ വലിച്ചെടുക്കുകയായിരുന്നു.
undefined
വീഡിയോയിൽ കുറച്ച് ഡോക്ടർമാർ ചേർന്ന് പെരുമ്പാമ്പിന്റെ വയറ്റിൽ നിന്നും ടവ്വൽ വലിച്ചെടുക്കുന്നത് കാണാം. പാമ്പിന്റെ വായയൊക്കെ തുറന്നു പിടിച്ചിട്ടുണ്ട്. നല്ല നീളത്തിലുള്ള ടവ്വലാണ് അതുപോലെ തന്നെ പാമ്പ് വിഴുങ്ങിയിരിക്കുന്നത് എന്നാണ് വീഡിയോ കാണുമ്പോൾ മനസിലാവുന്നത്.
എന്തായാലും, വീഡിയോ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. പാമ്പ് ആത്മഹത്യ ചെയ്തതാവും എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്. മറ്റൊരാൾ പറഞ്ഞിരിക്കുന്നത് ആ പാമ്പിനെ ചാവാൻ വിട്ടൂടേ എന്നാണ്. എന്നാൽ, ആ ടവ്വൽ നീക്കം ചെയ്തതിൽ സന്തോഷം പ്രകടിപ്പിച്ചവരും ഉണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം