'ഇനി ഒരിക്കലും എയര്‍ ഇന്ത്യയില്‍ പറക്കില്ല'; ജീവിതത്തിലെ ഏറ്റവും മോശം യാത്രാനുഭവം പങ്കവച്ച് യൂട്യൂബര്‍

By Web Team  |  First Published Dec 16, 2024, 10:41 PM IST


തകര്‍ന്ന ഇരിപ്പിടം, ഭക്ഷണം കഴിക്കാന്‍ പലര്‍ ഉപയോഗിച്ച തലയിണ, 1985 ലെ ടിവി സ്ക്രീന്‍... ആകെ മൊത്തത്തില്‍ തന്‍റെ ജീവിതത്തിലെ ഏറ്റവും ദയനീയമായ ഒരു യാത്രാനുഭവമായിരുന്നു എയർ ഇന്ത്യയിലെ ബിസിനസ് ക്ലാസ് യാത്രയെന്നാണ് യൂട്യൂബര്‍ പറഞ്ഞത്. 


'തന്‍റെ ജീവിതത്തിലെ ഏറ്റവും മോശം അനുഭവം' എയര്‍ ഇന്ത്യയുടെ ബിസിനസ് ക്ലാസ് ഫ്ലൈറ്റ് അനുഭവമാണെന്ന് ട്രാവൽ ഇൻഫ്ലുവന്‍സറും യൂട്യൂബറുമായ ഡ്രൂ ബിൻസ്കിയുടെ വെളിപ്പെടുത്തല്‍.  ലണ്ടനിൽ നിന്ന് അമൃത്സറിലേക്കുള്ള ആ ഒമ്പത് മണിക്കൂര്‍ വിമാന യാത്രയാണ് ഏറ്റവും ദയനീയമെന്ന് ഡ്രൂ ബിൻസ്കി പറയുന്നു. ഞാന്‍ ഇനി ഒരിക്കലും എയര്‍ ഇന്ത്യയില്‍ പറക്കില്ലെന്നായിരുന്നു തന്‍റെ വിമാനയാത്രാനുഭവം പറയവെ അദ്ദേഹം പറഞ്ഞത്. 

മുന്‍യാത്രക്കാരായ പലരുടെ രോമങ്ങള്‍ നിറഞ്ഞ തലയിണയ്ക്ക്  മുകളില്‍ വച്ചായിരുന്നു ഭക്ഷണം കഴിച്ചത്. ഇരിപ്പിടം തകർന്ന അവസ്ഥയിലായിരുന്നു. ബിസിനസ് ക്ലാസിലെ വലിയ സീറ്റില്‍ സീറ്റിലിരുന്നപ്പോൾ അത് തകർന്നുപോയി. എന്നാല്‍ അത് ചാരിയിട്ടില്ലെന്നായിരുന്നു ക്രൂ അംഗങ്ങള്‍ പറഞ്ഞത്. മാത്രമല്ല, സീറ്റിന് മുന്നിലെ മേശ തുറക്കാന്‍ കഴിയാത്തവിധം അടഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് ഭക്ഷണ പാത്രം വയ്ക്കാന്‍ ഒരു തലയിണയായിരുന്നു ലഭിച്ചത്. അതിലാകട്ടെ മുന്‍ യാത്രക്കാരായ ആരുടെയൊക്കെയോ മുടി പറ്റിപ്പിടിച്ചിരുന്നു. 

Latest Videos

43 വര്‍ഷത്തിനിടെ 12 വിവാഹ മോചനങ്ങൾ, അതും ഒരേ ദമ്പതികൾ; രഹസ്യം വെളിപ്പെട്ടപ്പോള്‍ ട്വിസ്റ്റ്

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Drew Binsky (@drewbinsky)

undefined

'പൊടിക്ക് ചിൻ അപ്പ്': ഭാര്യയുടെ മികച്ച ഫോട്ടോയ്ക്കായി നിലത്ത് കുത്തിയിരിക്കുന്ന വൃദ്ധന്‍റെ വീഡിയോ വൈറല്‍

ഇതിനൊക്കെ പുറമെ സീറ്റിന് ചുറ്റും വൃത്തിഹീനമായിരുന്നു. സീറ്റിന്‍റെ വശങ്ങളിലാകട്ടെ പൊടിയും അഴുക്കും നിറഞ്ഞ് കിടന്നു. തനിക്ക് ഫൈറ്റിന് അകത്ത് നിന്ന് ലഭിച്ച വിനോദങ്ങളില്‍ ഒന്ന് ഒരു സ്ക്രീന്‍ ആയിരുന്നു. അതാകട്ടെ 1985 -ലേത് പോലെ തോന്നിച്ചു. അതിന്‍റെ റിമോട്ട് പ്രവര്‍ത്തന രഹിതമായിരുന്നു.  അത് വൈഫൈയുമായി ബന്ധിപ്പിച്ചിരുന്നെങ്കിലും ഇന്‍റർനെറ്റ് ഉപയോഗിക്കാൻ പറ്റിയില്ല. അത് പോലെ തന്നെ വിമാനയാത്രയില്‍ ലഭിച്ച  ചർമ്മ സംരക്ഷണ ഉത്പന്നങ്ങളുടെ കിറ്റില്‍ ആകെ ഉണ്ടായിരുന്നത് ഒരു ലോഷൻ മാത്രം. അത് ഏതോ നക്ഷത്ര ഹോട്ടലില്‍ നിന്നുള്ളതാണോ എന്ന് ഡ്രൂ ബിൻസ്കി സംശയം പ്രകടിപ്പിച്ചു. എയർലൈന്‍ ജീവനക്കാര്‍ ഹോട്ട് ടവല്‍ നല്‍കിയെങ്കിലും അത് തണുത്തിരുന്നു. 750 ഡോളര്‍ ചെലവില്‍ ഇത്രയും ദയനീയമായ ഒമ്പത് മണുക്കൂര്‍ അനുഭവത്തിന് എയർ ഇന്ത്യയ്ക്ക് അദ്ദേഹം നന്ദിയുടെ പറഞ്ഞു. മാത്രമല്ല, താനിനി ഒരിക്കലും എയര്‍ ഇന്ത്യയില്‍ കയറില്ലെന്നും ഒപ്പം പറ്റുമെങ്കില്‍ മറ്റുള്ളവരും വിട്ട് നില്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  വെറും രണ്ട് ദിവസം കൊണ്ട് 21 ലക്ഷം പേരാണ് ഡ്രൂ ബിൻസ്കിയുടെ വീഡിയോ കണ്ടത്. 

'അമ്പമ്പോ എന്തൊരു യാത്ര'; കൂനന്‍ തിമിംഗലം 13,046 കിലോ മീറ്റര്‍ സഞ്ചരിച്ചത് അഞ്ച് വര്‍ഷം കൊണ്ട്

click me!