വീഡിയോ ഷെയർ ചെയ്തതു മുതൽ സോഷ്യൽ മീഡിയ ഉപയോക്താക്കളെ വിസ്മയിപ്പിച്ചിരിക്കുകയാണ്. "സൂപ്പർ കൂൾ" എന്നാണ് വീഡിയോ കണ്ട ഒരാൾ കുറിച്ചിരിക്കുന്നത്
അമ്മയ്ക്ക് തുല്യം അമ്മ മാത്രം എന്ന് നാമെപ്പോഴും പറയാറുണ്ട്. മനുഷ്യരുടെ കാര്യത്തിൽ മാത്രമല്ല മൃഗങ്ങളുടെ കാര്യത്തിലും അത് അങ്ങനെ തന്നെയാണെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു ചീങ്കണ്ണി. അമ്മയുടെ സ്നേഹത്തെ വെല്ലുന്ന മറ്റൊന്നില്ലെന്ന് കാണിച്ചുതരികയാണ് ഒരു മൂന്ന് കാലുള്ള അമ്മച്ചീങ്കണ്ണി. തന്റെ കുഞ്ഞുങ്ങളെ പരിപാലിക്കുന്നതും അവർക്കായി ഒരു കൂടുണ്ടാക്കുന്നതും കാണിക്കുന്ന ഒരു വീഡിയോ ഓൺലൈനിൽ ഇപ്പോൾ ശ്രദ്ധ നേടുകയാണ്
ഫെയ്സ്ബുക്കിൽ ഷെയർ ചെയ്ത വീഡിയോയിൽ, അമ്മച്ചീങ്കണ്ണി തന്റെ കുഞ്ഞുങ്ങളുടെ അടുത്തേക്ക് മുടന്തി നീങ്ങുന്നതും കൂടിലേക്ക് പോകാൻ അതിനെ വേർപെടുത്തുന്നതും കാണാം. "വടികളും ചില്ലകളും മറ്റും ഉപയോഗിച്ച് അവൾ ഈ വലിയ കൂടുണ്ടാക്കി, ഇപ്പോൾ വെറും 3 കൈകാലുകൾ കൊണ്ട് തന്റെ കുഞ്ഞുങ്ങളെ തന്റെ ജീവൻ കൊണ്ട് സംരക്ഷിക്കുന്നു" എന്നാണ് പോസ്റ്റിന്റെ അടിക്കുറിപ്പ്. അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം.
undefined
വീഡിയോ ഷെയർ ചെയ്തതു മുതൽ സോഷ്യൽ മീഡിയ ഉപയോക്താക്കളെ വിസ്മയിപ്പിച്ചിരിക്കുകയാണ്. "സൂപ്പർ കൂൾ" എന്നാണ് വീഡിയോ കണ്ട ഒരാൾ കുറിച്ചിരിക്കുന്നത്. അതേസമയം, ന്യൂസ് വീക്കിനോട് സംസാരിക്കുമ്പോൾ, ഫ്ലോറിഡ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്ട്രിയിലെ ഹെർപ്പറ്റോളജിസ്റ്റായ കോൾമാൻ എം ഷീഹി ഇതേക്കുറിച്ച് പറഞ്ഞത് ഇങ്ങനെ: "ചീങ്കണ്ണികൾ നന്നായി കുട്ടികളെ പരിചരിക്കുന്നവയാണ്. അത്തരം കാര്യങ്ങൾ അവ നന്നായി കൈകാര്യം ചെയ്യും. അമ്മമാർ കൂടുകൾ നിർമ്മിക്കുകയും, വേട്ടക്കാരിൽ നിന്ന് കൂടുകളെ സംരക്ഷിക്കുകയും ചെയ്യും. ഈ രീതിയിലുള്ള സംരക്ഷണം ഉറപ്പാക്കിയാൽ മാത്രമേ ചീങ്കണ്ണികൾക്ക് അവയുടെ കുഞ്ഞുങ്ങളെ രക്ഷിച്ചെടുക്കാൻ സാധിക്കുകയുള്ളൂ."
ഏതായാലും മനുഷ്യരെ പോലും വെല്ലുന്ന രീതിയിലുള്ള അമ്മ ചീങ്കണ്ണിയുടെ കരുതലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച. വീഡിയോ പോസ്റ്റ് ചെയ്ത ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഇത് വ്യാപകമായി പ്രചരിക്കപ്പെട്ടു കഴിഞ്ഞു.