'തെലുങ്ക് മോഡല്‍ മാസ് മസാല': സണ്ണി ഡിയോളിന്റെ 'ജാട്ട്': ട്രെയിലർ പുറത്തിറങ്ങി

സണ്ണി ഡിയോളിന്റെ പുതിയ ചിത്രം 'ജാട്ടി'ന്റെ ട്രെയിലർ പുറത്തിറങ്ങി. ഗോപിചന്ദ് മാലിനേനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രൺദീപ് ഹൂഡ വില്ലനായി എത്തുന്നു.

Jaat trailer: Sunny Deol is all set mass masala action flick

മുംബൈ: സണ്ണി ഡിയോളിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ജാട്ടിന്‍റെ ട്രെയിലർ തിങ്കളാഴ്ച പുറത്തിറങ്ങി. 2023-ൽ പുറത്തിറങ്ങിയ ഗദർ 2 എന്ന ചിത്രം വൻ വാണിജ്യ വിജയമായിരുന്നതിന് ശേഷം സണ്ണിയുടെ ബിഗ് സ്‌ക്രീനിലേക്കുള്ള തിരിച്ചുവരവാണ് ഈ ചിത്രം. 

വീര സിംഹ റെഡ്ഡി, ക്രാക്ക്, ബോഡിഗാർഡ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഗോപിചന്ദ് മാലിനേനി എന്ന ടോളിവുഡ് സംവിധായകനാണ് ചിത്രം ഒരുക്കുന്നത്. സണ്ണി ഡിയോൾ ചിത്രത്തിൽ നായകനാകുമ്പോൾ, നടൻ രൺദീപ് ഹൂഡയാണ് വില്ലനായി എത്തുന്നത്. തമൻ എസ് സംഗീതം നൽകിയ ചിത്രത്തിൽ വിനീത് കുമാർ സിംഗ്‌, റെജീന കസാൻഡ്ര, സയാമി ഖേർ, സ്വരൂപ ഘോഷ് എന്നിവരും അഭിനയിക്കുന്നു.

Latest Videos

പുഷ്പ നിര്‍മ്മാതാക്കളായ മൈത്രി മൂവിമേക്കേര്‍സും, പീപ്പിള്‍ ഫിലിം ഫാക്ടറിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 3 മിനുട്ട് ദൈര്‍ഘ്യമുള്ള ട്രെയിലറാണ് അണിയറക്കാര്‍ പുറത്തുവിട്ടത്. ഇതില്‍ രണ്‍ദീപ് ഹൂഡയുടെ വില്ലന്‍ കഥാപാത്രത്തെ ആവിഷ്കരിച്ചാണ്. പിന്നീടാണ് നായകന്‍റെ എന്‍ട്രി കാണിക്കുന്നത്. രണതുംഗ എന്നാണ് വില്ലന്‍ കഥാപാത്രത്തിന്‍റെ പേര്.

തീര്‍ത്തും തെലുങ്ക് മാസ് മസാല ടൈപ്പ് രീതിയിലാണ് ഈ ബോളിവുഡ് ചിത്രം എടുത്തിരിക്കുന്നത് എന്ന് ട്രെയിലറില്‍ നിന്നും വ്യക്തമാണ്. വില്ലന്‍റെ പിടിയിലായ ഒരു നാട് രക്ഷിക്കാന്‍ എത്തുന്ന നായകന്‍ എന്ന ആശയത്തിലാണ് ചിത്രം എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. 

ഏപ്രില്‍ 10നാണ് ചിത്രം ആഗോള വ്യാപകമായി റിലീസ് ചെയ്യുന്നത്. റാം ലക്ഷ്മണ്‍, വി വെങ്കട്ട്, പീറ്റര്‍ ഹെയ്ന്‍, അനല്‍ അരസ് എന്നിവരാണ് ചിത്രത്തിലെ സംഘടന രംഗങ്ങള്‍ ഒരുക്കിയത്. സണ്ണി ഡിയോള്‍ നായകനായി എത്തിയ ഖദ്ദര്‍ 2 2023ല്‍  ബോളിവുഡിലെ അപ്രതീക്ഷിത ഹിറ്റായിരുന്നു. ആഗോള ബോക്സോഫീസില്‍ ചിത്രം 500 കോടിക്ക് അടുത്ത് നേടിയിരുന്നു.

ദക്ഷിണേന്ത്യന്‍ സിനിമയിലാണ് ബോളിവുഡിനെക്കാള്‍ ബഹുമാനം: പുഷ്പ 2 അനുഭവം പറഞ്ഞ് ഗണേഷ് ആചാര്യ

'സിനിമ മേഖല നീതി കാണിച്ചില്ല': ഗോവ ചലച്ചിത്രോത്സവ വേദിയില്‍ കരഞ്ഞ് സണ്ണി ഡിയോള്‍.!

vuukle one pixel image
click me!