നയൻതാര, മാധവൻ, സിദ്ധാർത്ഥ് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന 'ദ ടെസ്റ്റ്' എന്ന ചിത്രത്തിൻ്റെ ട്രെയിലർ പുറത്തിറങ്ങി.
ചെന്നൈ: ഏതാണ്ട് ഒരു വര്‍ഷത്തിന് മുന്‍പ് പ്രഖ്യാപനം നടന്ന ചിത്രമാണ് ദ ടെസ്റ്റ്. ഒരു സ്പോര്‍ട്സ് ഡ്രാമയാണ് ചിത്രം എന്നതാണ് പുറത്തുവന്ന വാര്‍ത്ത. വന്‍ താര നിരയായിരുന്നു ചിത്രത്തിന്‍റെ പ്രത്യേകത. നയന്‍താര, മാധവന്‍, സിദ്ധാര്‍ത്ഥ്, മീര ജാസ്മിന്‍ എന്നിവരാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഇപ്പോള്‍ ചിത്രത്തിന്‍റെ റിലീസിന് മുന്നോടിയായി ട്രെയിലര്‍ പുറത്തുവിട്ടു.
വൈ നോട്ട് പ്രൊഡക്ഷന്‍ മേധാവിയായ നിര്‍മ്മാതാവ് ശശികാന്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദ ടെസ്റ്റ്. നേരത്തെ 2024 മെയ് മാസത്തില്‍ റിലീസ് ചെയ്യും എന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ റിലീസ് നീണ്ടു പോവുകയായിരുന്നു. 2024 ജനുവരിയില്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയായിരുന്നു.
ചിത്രത്തിന്‍റെ രചനയും ശശികാന്തിന്‍റെതാണ്. ചക്രവര്‍ത്തി രാമചന്ദ്ര ചിത്രത്തിന്‍റെ സഹരചിതാവാണ്. ഗായിക ശക്തിശ്രീ ഗോപാല്‍ ആണ് ചിത്രത്തിന്‍റെ സംഗീതം കൈകാര്യം ചെയ്യുന്നത്. വിരാജ് സിന്‍ഹാണ് ചിത്രത്തിന്‍റെ ഛായഗ്രാഹകന്‍. ടിഎസ് സുരേഷാണ് എഡിറ്റര്‍.
ഏപ്രില്‍ 4നാണ് ചിത്രം നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്യുന്നത്. ഇതിന് മുന്നോടിയായുള്ള ട്രെയിലറാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. ചെന്നൈയിൽ നടന്ന അന്താരാഷ്ട്ര ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിനിടെ മൂന്ന് വ്യക്തികള്‍ക്കിടയില്‍ നടക്കുന്ന ചില കാര്യങ്ങളാണ് ചിത്രം പറയുന്നത് എന്നാണ് സ്റ്റോറി ലൈന്‍. വളരെ ഇമോഷണല്‍ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.
'മരണം വന്ന് വിളിക്കുമ്പോള്‍': ഫൈനൽ ഡെസ്റ്റിനേഷൻ പുതിയ ചിത്രത്തിന്‍റെ ട്രെയിലര്‍
വീണ്ടും ഹിറ്റ് അടിക്കാന്‍ നസ്‍ലെന്‍; 'ആലപ്പുഴ ജിംഖാന' ട്രെയ്‍ലര്‍