'മരണം വന്ന് വിളിക്കുമ്പോള്‍': ഫൈനൽ ഡെസ്റ്റിനേഷൻ പുതിയ ചിത്രത്തിന്‍റെ ട്രെയിലര്‍

ഫൈനൽ ഡെസ്റ്റിനേഷൻ: ബ്ലഡ്‌ലൈൻസ് ട്രെയിലർ പുറത്തിറങ്ങി. ഒരു പതിറ്റാണ്ടിനുശേഷം എത്തുന്ന ചിത്രം, മരണത്തിന്റെ ഭീകരത നിറഞ്ഞ സ്വപ്നങ്ങളിലൂടെ മുന്നേറുന്നു. ചിത്രം മെയ് 16-ന് തിയേറ്ററുകളിൽ എത്തും.

Final Destination Bloodlines Trailer Another Spine Chilling Tale Of Survival

ഹോളിവുഡ്: ഫൈനൽ ഡെസ്റ്റിനേഷൻ: ബ്ലഡ്‌ലൈൻസിന്റെ ആദ്യ ട്രെയിലർ പുറത്തിറങ്ങി. ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ച ഫ്രാഞ്ചൈസിയെ  അവസാന ഭാഗമാണ് ഏകദേശം ഒരു പതിറ്റാണ്ടിനുശേഷം വീണ്ടും എത്തുന്നത്. 2000-ൽ ആരംഭിച്ച് ഇതിനകം ആഗോള ചലച്ചിത്ര പ്രേമികള്‍ക്കിടയില്‍ കള്‍ട്ട് സ്ഥാനം നേടിയ ചലച്ചിത്ര പരമ്പരയിലെ ആറാമത്തെ ചിത്രമാണ് എത്തുന്നത്. അപ്രതീക്ഷിതമായി മരണം മുന്നിലെത്തുന്ന ഭീകരതയാണ് എന്നും  ഫൈനൽ ഡെസ്റ്റിനേഷൻ ചിത്രങ്ങളുടെ ആകര്‍ഷണം. 

ട്രെയിലർ അനുസരിച്ച  കോളേജ് വിദ്യാർത്ഥിനിയായ സ്റ്റെഫാനി ലൂയിസ് (കെയ്റ്റ്ലിൻ ) ദുസ്വപ്നങ്ങളാല്‍ വലയുന്നു,  ലൂയിസ് കുടുംബത്തെ മുഴുവൻ മരണം വിഴുങ്ങും എന്നാണ് അവളെ ശല്യപ്പെടുത്തുന്ന സ്വപ്നം. ഇതിനെ അടിസ്ഥാനമാക്കിയാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്ന ട്രെയിലര്‍ പുരോഗമിക്കുന്നത്. 

Latest Videos

അന്തരിച്ച നടന്‍ ടോണി ടോഡ് വില്യം ബ്ലഡ്‌വർത്ത് എന്ന കഥാപാത്രത്തെ ഈ ചിത്രത്തില്‍ വീണ്ടും അവതരിപ്പിക്കുന്നു. ക്രെയ്ഗ് പെറി, ഷീല ഹനഹാൻ ടെയ്‌ലർ, ജോൺ വാട്ട്‌സ്, ഡയാൻ മക്‌ഗുണിഗിൾ, ടോബി എമറിച്ച് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ ടിയോ ബ്രയോണസ്, റിച്ചാർഡ് ഹാർമൺ, ഓവൻ പാട്രിക് ജോയ്‌നർ, അന്ന ലോർ എന്നിവരും ബ്രെക് ബാസിംഗറും ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നു. 

സാക്ക് ലിപോവ്‌സ്‌കിയും ആദം സ്റ്റെയിനും സംവിധാനം ചെയ്ത ഈ ചിത്രത്തിന് ഗൈ ബുസിക്കും ലോറി ഇവാൻസ് ടെയ്‌ലറും തിരക്കഥയെഴുതുന്നു. ഫൈനൽ ഡെസ്റ്റിനേഷൻ: ബ്ലഡ്‌ലൈൻസ് മെയ് 16 ന് തിയേറ്ററുകളിൽ എത്തും. 

ഫ്രാഞ്ചൈസിയുടെ അവസാന ചിത്രമായ ഫൈനൽ ഡെസ്റ്റിനേഷൻ 5  2011ലാണ് പുറത്തിറങ്ങിയത്. ഹൊറർ, സസ്‌പെൻസ്, സര്‍വൈവല്‍ എന്നിവയെല്ലാം ചേര്‍ന്ന രീതിയിലാണ് ഇതുവരെ ഇറങ്ങിയ ഫൈനൽ ഡെസ്റ്റിനേഷൻ സിനിമകള്‍ എല്ലാം. 

വീണ്ടും ഹിറ്റ് അടിക്കാന്‍ നസ്‍ലെന്‍; 'ആലപ്പുഴ ജിംഖാന' ട്രെയ്‍ലര്‍

ചിരിപ്പിച്ച് തുടങ്ങി അവസാനം ഞെട്ടിച്ച് ഷൺമുഖൻ; 'തുടരും' ട്രെയിലർ എത്തി

vuukle one pixel image
click me!