Dec 7, 2018, 2:23 PM IST
കേരള രാജ്യാന്തര ചലച്ചിതോത്സവത്തിലെ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ദ ബെഡ് എന്ന ചിത്രത്തിന്റെ ട്രെയിലറും സിനോപ്സിസും.
ബ്യൂണസ് അയേഴ്‍സിലെ വേനല്‍ക്കാലം. ജോര്‍ജും മേബലും തങ്ങള്‍ ഒരുമിച്ചുള്ള അവസാന ഇരുപത്തിനാലു മണിക്കൂറുകള്‍ അവരുടെ വീട്ടിനകത്ത് ചിലവഴിക്കുന്നു. വീട് വിറ്റു കഴിഞ്ഞു. സാധനങ്ങളെല്ലാം പെറുക്കിക്കൂട്ടണം. അതുവരെ ഒരുമിച്ച് സമ്പാദിച്ചതെല്ലാം പരസ്‍പരം പങ്കിട്ടെടുക്കണം. അന്നു പകല്‍ രതിയിലേര്‍പ്പെടാനുള്ള പല വഴികള്‍ അവര്‍ തേടുന്നു. എല്ലാം വൃഥാവിലാവുന്നു. തേങ്ങലോടെ അവര്‍ പരാജയ ശ്രമങ്ങളെ ഉള്‍ക്കൊള്ളുന്നു. ആ ദിവസത്തില്‍ ശേഷിച്ച സമയമത്രയും വീടിനകത്ത് ഫര്‍ണിച്ചറുകള്‍ അടുക്കിയും ചിരിച്ചും കരഞ്ഞുംം തങ്ങളുുടെ ചത്ത പൂച്ചയെ കണ്ടെടുത്ത് കുഴിച്ചിട്ടും, നായയുടെ കൂടെ കളിച്ചും, ഒടുവില്‍ വികാരങ്ങളുടെ തരംഗങ്ങളിലുലഞ്ഞും പരസ്‍പരം വിടചൊല്ലി പിരിയുന്നു.