ദില്ലി: വൈ.യു ബ്രാന്‍റിന്‍റെ ഏറ്റവും പുതിയ ഫോണ്‍ ആണ് വൈയു യൂനികോണ്‍. സൈനോജിന്‍ ഒഎസില്‍ മുന്‍പ് മൈക്രോമാക്സിന്‍റെ അനുബന്ധ കമ്പനിയായ വൈ.യു ഇറക്കിയ ഫോണുകള്‍ തരക്കേടില്ലാത്ത പ്രകടനമാണ് വിപണിയില്‍ നടത്തിയത്. ഇപ്പോള്‍ ഇറക്കിയ യൂനികോണ്‍ ഒരു മിഡ് റേഞ്ച് സ്മാര്‍ട്ട്ഫോണ്‍ ആണ്.
5.5 ഇഞ്ചാണ് ഈ ഫോണിന്‍റെ എല്‍സിഡി സ്ക്രീന്‍ വലിപ്പം. ഫോണിന്‍റെ റെസല്യൂഷന്‍ 1080X1920 പിക്സലാണ്. ഒക്ടാകോര്‍ 1.8 ജിഗാഹെര്‍ട്സ് മീഡിയ ടെക്ക് പ്രോസസ്സറാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. 4ജിബിയാണ് റാം ശേഷി. 32 ജിബിയാണ് ഇന്‍റേണല്‍ മെമ്മറി ശേഷി. എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി ശേഷി 128 ജിബിവരെ വര്‍ദ്ധിപ്പിക്കാം. 13 എംപിയാണ് പ്രധാന ക്യാമറ. 5എംപിയാണ് സെല്‍ഫി ക്യാമറ. വൈ.യുവിന്‍റെ ആദ്യത്തെ 4000 എംഎഎച്ച് ബാറ്ററി ശേഷിയുള്ള ഫോണാണ് ഇത്. ആന്‍ഡ്രോയ്ഡ് ലോലിപോപ്പ് ആണ് അടിസ്ഥാന ഒ.എസ്.
12,999 രൂപയാണ് ഫോണിന്‍റെ വില. ഓണ്‍ലൈനിലൂടെ മാത്രമേ ഇത് ലഭിക്കൂ. മോട്ടോ ജി4, ഷവോമി റെഡ്മീ നോട്ട് 3 പോലുള്ള ഫോണുകളുടെ വിപണിയാണ് ഈ ഫോണ്‍ ശരിക്കും ലക്ഷ്യം വയ്ക്കുന്നത്.