യൂട്യൂബ് അനോട്ടേഷന്‍ ഒഴിവാക്കുന്നു

By Web Team  |  First Published Nov 30, 2018, 8:02 PM IST

നേരത്തെ 2007ല്‍ തന്നെ ഉപയോക്താക്കളുടെ താല്‍പ്പര്യം പരിഗണിച്ച് അനോട്ടേഷന്‍ പിന്‍വലിക്കും എന്ന് ഗൂഗിള്‍ ഉടമസ്ഥതയിലുള്ള യൂട്യൂബ് വ്യക്തമാക്കിയിരുന്നു.


സന്‍ഫ്രാന്‍സിസ്കോ: ലോകത്തിലെ ഏറ്റവും വലിയ വീഡിയോ പ്ലാറ്റ്ഫോം ആണ് യൂട്യൂബ്. 1.9 ബില്ല്യണ്‍ സജീവ ഉപയോക്താക്കള്‍ യൂട്യൂബിന് ഒരോ മാസവും ഉണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. തങ്ങളുടെ ഉപയോക്താക്കളുടെ മികച്ച അനുഭവത്തിനായി 2019 ജനുവരി 15 മുതല്‍ പുതിയ മാറ്റത്തിന് ഒരുങ്ങുകയാണ് യൂട്യൂബ്. യൂട്യൂബിന്‍റെ ഡെസ്ക്ടോപ്പ് പതിപ്പിലെ അനോട്ടേഷന്‍ സംവിധാനം പൂര്‍ണ്ണമായും നിര്‍ത്താന്‍ ഒരുങ്ങുകയാണ് യൂട്യൂബ്.

നേരത്തെ 2007ല്‍ തന്നെ ഉപയോക്താക്കളുടെ താല്‍പ്പര്യം പരിഗണിച്ച് അനോട്ടേഷന്‍ പിന്‍വലിക്കും എന്ന് ഗൂഗിള്‍ ഉടമസ്ഥതയിലുള്ള യൂട്യൂബ് വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ ഫലമായാണ് പുതിയ പ്രഖ്യപനം. യൂട്യൂബില്‍ ഒരു വീഡിയോ അപ്ലോഡ് ചെയ്യുമ്പോള്‍ അതിന്‍റെ കൂടെ മറ്റ് ലിങ്കുകള്‍ ലിങ്ക് ചെയ്യാന്‍ സ്ക്രീനില്‍ കാണിക്കാന്‍ അനോട്ടേഷന്‍ ഉപകാരപ്രഥമായിരുന്നു. 

Latest Videos

undefined

എന്നാല്‍ ഡെസ്ക്ടോപ്പില്‍ ഇത് ചില യൂസര്‍ എന്‍ഗേജ്മെന്‍റ് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു എന്നാണ് യൂട്യൂബ് കണ്ടെത്തിയത്. അതിനാല്‍  ജനുവരി 15 മുതല്‍  ഇപ്പോള്‍ ഉള്ള എല്ലാ അനോട്ടേഷനും അപ്രത്യക്ഷമാകും എന്നാണ് യൂട്യൂബ് പറയുന്നത്. എന്‍റ് കാര്‍ഡിലൂടെയും മറ്റും മറ്റ് വീഡിയോകളെ കണ്ടന്‍റിനുള്ളില്‍ പ്രമോട്ട് ചെയ്യാനുള്ള അവസരം ഉണ്ടാകും എന്നും യൂട്യൂബ്  വ്യക്തമാക്കുന്നു.

2008 ല്‍ മൊബൈല്‍ യൂട്യൂബ് സജീവമായി രംഗത്ത് ഇല്ലാത്ത കാലത്താണ് അനോട്ടേഷന്‍ എഡിറ്റര്‍ ആദ്യമായി യൂട്യൂബ് അവതരിപ്പിച്ചത്. ഇപ്പോള്‍ 60 ശതമാനം യൂട്യൂബ് വീഡിയോ വ്യൂ മൊബൈല്‍ വഴിയാണ് ഇതോടെ അനോട്ടേഷന്‍റെ ഉപയോഗവും കുറഞ്ഞു.
 

click me!