ഡിസ് ലൈക്ക് അടിച്ചാലും റീപ്പിറ്റടിച്ച് കാണിച്ച് യൂട്യൂബ് മടുപ്പിക്കുന്നു, പഠനങ്ങൾ

By Web Team  |  First Published Sep 21, 2022, 2:12 PM IST

യഥാർഥ വീഡിയോകളിൽ നിന്നും റിഗ്രറ്റ്‌സ് റിപ്പോർട്ടർ എന്ന ബ്രൗസർ എക്‌സ്റ്റൻഷൻ വഴി ഉപഭോക്താക്കളെ ഉപയോഗിച്ചാണ് മൊസില്ല റെക്കമെന്റേഷൻ ഡാറ്റകൾ ശേഖരിക്കുന്നത്.


ഡിസ് ലൈക്ക് അടിച്ചാലും അതെ ഉള്ളടക്കങ്ങൾ തന്നെ യൂട്യൂബ് കാണിക്കുന്നുണ്ടെന്ന് പഠനങ്ങൾ പറയുന്നു. മോസില്ല നടത്തിയ പഠനമാണ് ഇത്തരമൊരു റിപ്പോർട്ട് പുറത്തുവിട്ടത്. 20000 യൂട്യൂബ് ഉപഭോക്താക്കളുടെ യൂട്യൂബ് റെക്കമെന്റേഷൻ ഡാറ്റ പരിശോധിച്ചതിൽ നിന്നാണ് മോസില്ല ഗവേഷകർ യൂട്യൂബിലെ 'ഡിസ് ലൈക്ക്', 'സ്‌റ്റോപ്പ് റെക്കമെൻഡിങ് ചാനൽ', 'റിമൂവ് ഫ്രം ഹിസ്റ്ററി' എന്നീ ബട്ടണുകൾ ഉപയോഗിച്ചാലും അതെ ഉള്ളടക്കങ്ങൾ ആവർത്തിക്കുന്നതായി കണ്ടെത്തിയത്. ഇത് തടയാനുള്ള സംവിധാനങ്ങൾ തീരെ ഫലം ചെയ്യുന്നില്ലെന്നാണ് മോസില്ലയുടെ കണ്ടെത്തൽ. യഥാർഥ വീഡിയോകളിൽ നിന്നും റിഗ്രറ്റ്‌സ് റിപ്പോർട്ടർ എന്ന ബ്രൗസർ എക്‌സ്റ്റൻഷൻ വഴി ഉപഭോക്താക്കളെയും ഉപയോഗിച്ചാണ് മൊസില്ല റെക്കമെന്റേഷൻ ഡാറ്റകൾ ശേഖരിക്കുന്നത്.

കൂടാതെ യൂട്യൂബിൽ വീഡിയോകൾ കാണിക്കുന്നത് ഉപഭോക്താക്കളുടെ ഉപയോഗ രീതി കൂടി അടിസ്ഥാനപ്പെടുത്തിയാണ്. ഒരു വീഡിയോ നമ്മള്‌‍ കാണുമ്പോൾ തന്നെ അതിന് സമാനമായ മറ്റ് വീഡിയോകൾ കൂടി നമ്മൾ കാണേണ്ടിവരും. അതായത് ഒരാൾ ഡിസ് ലൈക്ക് നൽകുകയും, നോട്ട് ഇൻട്രസ്റ്റഡ് , സ്‌റ്റോപ്പ് റെക്കമെൻഡിങ് ചാനൽ തുടങ്ങിയ നിർദേശങ്ങൾ നൽകുകയും, ഹിസ്റ്ററിയിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്ത വീഡിയോകൾ അയാൾക്ക് ഇഷ്ടമല്ലാത്ത വീഡിയോകളായിരിക്കുമല്ലോ. എന്നാൽ അത്തരം വീഡിയോകള്‌ തന്നെ കാണിക്കുന്ന പരിപാടി യൂട്യൂബ് തുടർന്നുകൊണ്ടെയിരിക്കുകയാണെന്നാണ് മോസില്ല പറയുന്നത്.

Latest Videos

ഉപഭോക്താക്കളെ യൂട്യൂബ് ബഹുമാനിക്കണമെന്ന് ഗവേഷകരും പറയുന്നുണ്ട്. യൂട്യൂബ് അനാവശ്യമായി ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നില്ലെന്ന് യൂട്യൂബ് വക്താവ് എലേന ഹെർണാണ്ടെസ് തന്നെ നേരത്തെ പറഞ്ഞിരുന്നു. ഒരു വീഡിയോയ്ക്ക് നോട്ട് ഇൻട്രസ്റ്റഡ് ഓപ്ഷൻ നൽകിയാൽ ആ വീഡിയോ മാത്രമാണ് റീമൂവ് ആവുക.  ഡോൺട് റെക്കമെന്റ് നല‍്‍കിയാൽ ആ ചാനലിനെ തന്നെ യൂട്യൂബ് തടയും. അതിനർഥം ഈ ബട്ടണുകൾ എല്ലാം സമാനമായ വിഷയങ്ങളോ അഭിപ്രായങ്ങളോ തടയുന്നതിന് വേണ്ടിയുള്ളതാണെന്നല്ലെന്ന് എലേന പറഞ്ഞു. യൂട്യൂബിൽ മാത്രമല്ല
ടിക് ടോക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയവയിലും അൽഗൊരിതത്തെ പരിശീലിപ്പിക്കുന്നതിന് വേണ്ടിയുള്ള ഫീഡ്ബാക്ക് ടൂളുകൾ ഉണ്ട്.ഉപയോക്താക്കളുടെ അഭിപ്രായങ്ങളെ മാനിക്കാതെ  കമ്പനികൾ സുതാര്യത പുലർത്തുന്നു എന്ന് പറയുന്നത് എങ്ങനെയാണെന്ന് മനസിലാകുന്നില്ലെന്ന്  മൊസില്ല ഗവേഷക ബെക്ക റിക്ക്‌സ് പറഞ്ഞു.

click me!